---
title: "വായന വാരാഘോഷം നടത്തി "
english_title: "Iiritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213613/iiritty"
published_at: "2024-06-21T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674c08f3e17b_IMG-20240621-WA0006.jpg"
keywords: []
---

# വായന വാരാഘോഷം നടത്തി 

> **Lead Summary:**  **മാട്ടറ** : വായന ദിനത്തിൽ വ്യത്യസ്ത പരിപാടികളുമായി മാട്ടറ കാരീസ് യു പി സ്കൂൾ. ഒരാഴ്ച നീളുന്ന വായന ഉത്സവത്തിനാണ് ഇന്ന് തുടക്കമിട്ടത്. ക്വിസ്, പ്രസംഗ മത്സരം, പുസ്തക പ്രദർശനം, കയ്യെഴുത്തു മാസിക പ്രകാശനം, തുടങ്ങി വ്യത്യസ്ത പരിപാടികളും നടത്തും. വായന വാരത്തിന്റെ ഉദ്ഘാടനം എഴുത്തുകാരൻ എൻ. രഘുനാഥകുറുപ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

 **മാട്ടറ** : വായന ദിനത്തിൽ വ്യത്യസ്ത പരിപാടികളുമായി മാട്ടറ കാരീസ് യു പി സ്കൂൾ. ഒരാഴ്ച നീളുന്ന വായന ഉത്സവത്തിനാണ് ഇന്ന് തുടക്കമിട്ടത്. ക്വിസ്, പ്രസംഗ മത്സരം, പുസ്തക പ്രദർശനം, കയ്യെഴുത്തു മാസിക പ്രകാശനം, തുടങ്ങി വ്യത്യസ്ത പരിപാടികളും നടത്തും. വായന വാരത്തിന്റെ ഉദ്ഘാടനം എഴുത്തുകാരൻ എൻ. രഘുനാഥകുറുപ്പ് ഉദ്ഘാടനം ചെയ്തു.

അദ്ദേഹം എഴുതിയ പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. പി ടി എ പ്രസിഡന്റ്‌ പങ്കജാക്ഷൻ കുറ്റ്യാനിക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സരുൺ തോമസ്,മദർ പി ടി എ പ്രസിഡന്റ്‌ സിൽവി അനീഷ്, സ്കൂൾ പ്രധാന അധ്യാപിക ഇ.ജെ. തങ്കമ്മ , എസ് ആർ ജി കൺവീനർ അഞ്ജന സാഗർ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213613/iiritty)