---
title: "ഷാന്‍ വധത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്"
english_title: "Shan murder kottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21364/shan-murder-kottayam"
published_at: "2022-01-18T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e61ebf4b34f_n3511315701642471002630c3a98e621a80f7be16ef3893c84bafab08bf5fbdf8380ff205b706d323691d95.jpg"
keywords: []
---

# ഷാന്‍ വധത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

> **Lead Summary:** കോട്ടയം: ഷാന്‍ വധത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ക്രൂരമര്‍ദ്ദനമാണ് യുവാവ് നേരിട്ടത്.ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ 38 പാടുകള്‍ ഉണ്ട്. കാപ്പിവടി കൊണ്ടാണ് ഷാനെ ആക്രമിച്ചതെന്ന് കേസിലെ മുഖ്യപ്രതിയായ ജോമോന്‍ പൊലീസിനോട് പറഞ്ഞു.

## Article Content

കോട്ടയം: ഷാന്‍ വധത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ക്രൂരമര്‍ദ്ദനമാണ് യുവാവ് നേരിട്ടത്.ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ 38 പാടുകള്‍ ഉണ്ട്. കാപ്പിവടി കൊണ്ടാണ് ഷാനെ ആക്രമിച്ചതെന്ന് കേസിലെ മുഖ്യപ്രതിയായ ജോമോന്‍ പൊലീസിനോട് പറഞ്ഞു.

ഷാനെ വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മര്‍ദ്ദിച്ചു. കണ്ണില്‍ വിരലുകള്‍ കൊണ്ട് കുത്തി. സുഹൃത്തായിരുന്ന ഷാന്റെ കൂറുമാറ്റമാണ് പകയ്ക്ക് കാരണമെന്നും ജോമോന്‍ മൊഴി നല്‍കി. കേസില്‍ ഇന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും. ജോമോനെ കൂടാതെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും സഹായികളായ 13 പേരും കസ്റ്റഡിയിലുണ്ട്.

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ഷാന്റെ മൃതദേഹം ചുമലിലേറ്റിയാണ് ജോമോന്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടത്. രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഗുണ്ടാനേതാവായ ജോമോന്‍ തട്ടിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു. ജോമോനെ ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21364/shan-murder-kottayam)