---
title: "നടിയെ ആക്രമിച്ച കേസ്;നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും"
english_title: "Actress assault case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21367/actress-assault-case"
published_at: "2022-01-18T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e623db1d8c3_images - 2022-01-18T074957.451.jpeg"
keywords: []
---

# നടിയെ ആക്രമിച്ച കേസ്;നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍്റെ മൊഴി പരിശോധിക്കേണ്ടതുണ്ടെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കവെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

## Article Content

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍്റെ മൊഴി പരിശോധിക്കേണ്ടതുണ്ടെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കവെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സംവിധായകന്‍്റെ മൊഴി മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയെയും അറിയിച്ചിരുന്നു. മൊഴി പഠിച്ച ശേഷം കേസ് കേള്‍ക്കുന്നതാകും ഉചിതമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന്, ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതു വരെ ദിലീപിന്‍്റെ അറസ്റ്റ് പാടില്ലെന്നും കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചിരുന്നു.

ദിലീപിനു പുറമെ സഹോദരന്‍ അനൂപ് സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.ഇതിനിടെ ദിലീപിന്‍്റെ സുഹൃത്തും ആലുവ സ്വദേശിയുമായ ശരത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ബാലചന്ദ്രകുമാറിന്‍്റെ മൊഴിയില്‍ പരാമര്‍ശിച്ച വിഐപി ശരത്താണെന്ന സംശയത്തെത്തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.അതേ സമയം വിചാരണതീരും വരെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്തനല്‍കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21367/actress-assault-case)