സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
Jun 21, 2024 11:05 AM | By sukanya

 കല്‍പ്പറ്റ: സംസ്ഥാനത്തെ നിരവധി മോഷണ കേസുകളില്‍ പ്രതിയായ മദ്ധ്യവയസ്‌കനെ വയനാട് പോലീസ് പിടികൂടി. മഞ്ചേരി, ചരണി, മേലതിൽ വീട്ടിൽ, (തമിഴ്‌നാട് ഗൂഡല്ലൂര്‍ ബിദര്‍ക്കാട് മേലേത്ത് വീട്ടില്‍ നിലവിൽ താമസക്കാരനായ) വാട്ടര്‍മീറ്റര്‍ കബീര്‍ എന്ന അബ്ദുള്‍ കബീര്‍(55)നെയാണ് കല്‍പ്പറ്റ എസ്.ഐ ടി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരിയില്‍ കല്‍പ്പറ്റയിലെ ഒരു സ്ഥാപനത്തില്‍ വാതില്‍ പൊളിച്ച് അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് കൃത്യമായ അന്വേഷണം നടത്തി വരുകയായിരുന്നു. 19.06.2024 തീയതി രാത്രിയോടെ സംശയാസ്പദമായ രീതിയില്‍ ബത്തേരി ടൗണില്‍ കണ്ട ഇയാളെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് കല്‍പ്പറ്റ പോലീസിന് കൈമാറുകയുമായിരുന്നു.

ഇയാള്‍ക്ക് വയനാട് ജില്ലയില്‍ കല്‍പ്പറ്റ, മീനങ്ങാടി സ്‌റ്റേഷനുകളിലും, കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി, കുന്നമംഗലം, കസബ, ടൗണ്‍, ചേവായൂര്‍, ഫറോക്ക് സ്‌റ്റേഷനുകളിലും, മലപ്പുറം ജില്ലയില്‍ കോട്ടക്കല്‍ സ്‌റ്റേഷനുകളിലും മോഷണകേസുകളുണ്ട്. ജനുവരി 28ന് രാത്രിയാണ് സംഭവം. അമൃത് ഡ്രൈഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. പിറക് വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറി സ്ഥാപനത്തിനകത്തെ ഫെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 29000 രൂപയും, 2800 രൂപ വില വരുന്ന മോഡവുമാണ് കവര്‍ന്നത്.

Arrested

Next TV

Related Stories
ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് പതിനാലാമത് കൺവൻഷൻ സംഘടിപ്പിച്ചു

Sep 28, 2024 01:03 PM

ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് പതിനാലാമത് കൺവൻഷൻ സംഘടിപ്പിച്ചു

ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് പതിനാലാമത് കൺവൻഷൻ...

Read More >>
യാത്രയയപ്പ് നൽകി

Sep 28, 2024 12:58 PM

യാത്രയയപ്പ് നൽകി

യാത്രയയപ്പ്...

Read More >>
തേൻ ഗ്രാമം പദ്ധതിക്ക് തുടക്കമായി

Sep 28, 2024 12:52 PM

തേൻ ഗ്രാമം പദ്ധതിക്ക് തുടക്കമായി

തേൻ ഗ്രാമം പദ്ധതിക്ക്...

Read More >>
പാലക്കാട്ട് സോഫ കമ്പനിയിൽ തീപിടുത്തം, കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം, തീയണച്ചു

Sep 28, 2024 12:24 PM

പാലക്കാട്ട് സോഫ കമ്പനിയിൽ തീപിടുത്തം, കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം, തീയണച്ചു

പാലക്കാട്ട് സോഫ കമ്പനിയിൽ തീപിടുത്തം, കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം, തീയണച്ചു...

Read More >>
ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

Sep 28, 2024 12:16 PM

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ...

Read More >>
താമരശ്ശേരി ചുരത്തിൽ  ദോസ്ത് പിക്കപ്പിന് തീ പിടിച്ചു

Sep 28, 2024 12:07 PM

താമരശ്ശേരി ചുരത്തിൽ ദോസ്ത് പിക്കപ്പിന് തീ പിടിച്ചു

താമരശ്ശേരി ചുരത്തിൽ ദോസ്ത് പിക്കപ്പിന് തീ...

Read More >>
Top Stories










News Roundup