---
title: "ഗ്രാമസഭകളും വികസന സെമിനാറുകളും ഓണ്‍ലൈനായി ചേരും:മന്ത്രി എം വി ഗോവിന്ദന്‍"
english_title: "Gram sabhas and development seminars"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21370/gram-sabhas-and-development-seminars"
published_at: "2022-01-18T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e62a7ba9ce1_images - 2022-01-18T081818.469.jpeg"
keywords: []
---

# ഗ്രാമസഭകളും വികസന സെമിനാറുകളും ഓണ്‍ലൈനായി ചേരും:മന്ത്രി എം വി ഗോവിന്ദന്‍

> **Lead Summary:** കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ കൂടുതലുള്ള ജില്ലകളില്‍ ഗ്രാമസഭകളും വികസന സെമിനാറുകളും ഓണ്‍ലൈനായി ചേരും. ടെസ്റ്റ് പോസിറ്റിവിറ്റി 20ല്‍ കൂടുതലുള്ള ജില്ലകളില്‍ 50 പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരാന്‍ പാടില്ല.കൂടുതലായി പങ്കെടുക്കാനുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ നിര്‍ദേശിച്ചു.

## Article Content

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ കൂടുതലുള്ള ജില്ലകളില്‍ ഗ്രാമസഭകളും വികസന സെമിനാറുകളും ഓണ്‍ലൈനായി ചേരും. ടെസ്റ്റ് പോസിറ്റിവിറ്റി 20ല്‍ കൂടുതലുള്ള ജില്ലകളില്‍ 50 പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരാന്‍ പാടില്ല.കൂടുതലായി പങ്കെടുക്കാനുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ നിര്‍ദേശിച്ചു.

വാര്‍ഷിക പദ്ധതി പരിഷ്‌കരണം 22ന് തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കണം. കേന്ദ്രഫണ്ടുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള പദ്ധതി രൂപവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ 28 നകം പൂര്‍ത്തിയാക്കുകയും വേണം. സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ജാഗ്രതയോടൊപ്പം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണമെന്നും നിര്‍ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21370/gram-sabhas-and-development-seminars)