---
title: "കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ യോഗദിനം ആഘോഷിച്ചു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213721/kottiyoor"
published_at: "2024-06-21T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66752a52f1cad_IMG-20240621-WA0020.jpg"
keywords: []
---

# കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ യോഗദിനം ആഘോഷിച്ചു

> **Lead Summary:** **കൊട്ടിയൂർ** : എൻ എസ് എസ് കെ യു പി സ്കൂളിൽ യോഗദിനം സമുചിതമായി ആഘോഷിച്ചു . യോഗാചാര്യൻ എൻ ഇ പവിത്രൻ ഗുരുക്കൾ യോഗയുടെ അടിസ്ഥാന കാര്യങ്ങൾ വിശദീകരിച്ചു . വിവിധ യോഗാസനമുറകൾ പരിശീലിപ്പിച്ചു.

## Article Content

**കൊട്ടിയൂർ** : എൻ എസ് എസ് കെ യു പി സ്കൂളിൽ യോഗദിനം സമുചിതമായി ആഘോഷിച്ചു . യോഗാചാര്യൻ എൻ ഇ പവിത്രൻ ഗുരുക്കൾ യോഗയുടെ അടിസ്ഥാന കാര്യങ്ങൾ വിശദീകരിച്ചു . വിവിധ യോഗാസനമുറകൾ പരിശീലിപ്പിച്ചു.

കൂടാതെ സ്പോട്ട് ക്വിസ് പരിപാടിയും സംഘടിപ്പിച്ചു . തുടർന്ന് സ്കൂൾ മാനേജർ ശ്രീ. കെ. സുനിൽകുമാർ കുട്ടികൾക്ക് സമ്മാനദാനം നടത്തി . ചടങ്ങിൽ ഹെഡ്മിസ്ട്രസ് എസ് സുമിതടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ ജിഷ റാണി വി.എസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213721/kottiyoor)