---
title: "തൊണ്ടിയിൽ സെൻ്റ് ജോൺസിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു"
english_title: "Thondiyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213723/thondiyil"
published_at: "2024-06-21T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66752b375af71_Screenshot_20240621-125457_WhatsAppBusiness.jpg"
keywords: []
---

# തൊണ്ടിയിൽ സെൻ്റ് ജോൺസിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാവൂർ** : തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. പ്രശസ്ത കവിയും ശില്പിയുമായ അനിൽ പുനർജ്ജനി, ഗായകൻ സുനിൽ പി. ഉണ്ണി, ഓടക്കുഴൽ കലാകാരൻ ജോഷി ജോർജ്, എൽ എൽ ബി റാങ്ക് ജേതാവ് സാന്ദ്ര മരിയ കോശി, സ്കൂൾ വിദ്യാർത്ഥിയും കവയത്രിയുമായ വൈഗ ലക്ഷ്മി എന്നിവർ ചേർന്ന് തിരിതെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ** : തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. പ്രശസ്ത കവിയും ശില്പിയുമായ അനിൽ പുനർജ്ജനി, ഗായകൻ സുനിൽ പി. ഉണ്ണി, ഓടക്കുഴൽ കലാകാരൻ ജോഷി ജോർജ്, എൽ എൽ ബി റാങ്ക് ജേതാവ് സാന്ദ്ര മരിയ കോശി, സ്കൂൾ വിദ്യാർത്ഥിയും കവയത്രിയുമായ വൈഗ ലക്ഷ്മി എന്നിവർ ചേർന്ന് തിരിതെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ രാജു ജോസഫ് അധ്യക്ഷനായി. സ്കൂൾ മാനേജർ റവ.ഫാ. മാത്യു തെക്കേമുറി മുഖ്യപ്രഭാഷണം നടത്തി. വായനാ വാരാചരണത്തോനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ വായന കുറിപ്പുകളുടെ പ്രകാശനം സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് നിർവ്വഹിച്ചു. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്നും എൽ എൽ ബി പരീക്ഷയിലെ റാങ്ക് ജേതാവ് സാന്ദ്ര മരിയ കോശിയെ ചടങ്ങിൽ ആദരിച്ചു.

പി.ടി.എ. പ്രസിഡൻ്റ് വിനോദ് നടുവത്താനിയിൽ, മദർ പി.ടി.എ പ്രസിഡൻ്റ് ഗ്ലോറി റോബിൻ, അധ്യാപക പ്രതിനിധി കളായ ജാക്സൺ മൈക്കിൾ, ബീന ജോസഫ്, ജോസ്മി ജോസഫ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213723/thondiyil)