---
title: "അയ്യങ്കാളി അനുസ്മരണം നടത്തി "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213725/kalpetta"
published_at: "2024-06-21T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66752e1094b5a_IMG-20240621-WA0029.jpg"
keywords: []
---

# അയ്യങ്കാളി അനുസ്മരണം നടത്തി 

> **Lead Summary:** **കൽപ്പറ്റ** :-ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി അനുസ്മരണവും ജില്ലാ പ്രവർത്തക കൺവെൻഷനും കൽപ്പറ്റ എംജിറ്റി ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

**കൽപ്പറ്റ** :-ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി അനുസ്മരണവും ജില്ലാ പ്രവർത്തക കൺവെൻഷനും കൽപ്പറ്റ എംജിറ്റി ഓഡിറ്റോറിയത്തിൽ നടന്നു.

ഡി കെ റ്റി എഫ് സംസ്ഥാന ജില്ലാ ജനറൽ സെക്രട്ടറി പി.സി.രാധാകൃഷ്ണൻ ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എക്കണ്ടി മൊയ്തു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുന്ദർരാജ് എടപ്പെട്ടി മുഖ്യ പ്രഭാഷണം നടത്തി.

ഗാന്ധിദർശൻ വേദി ജില്ലാ പ്രസിഡൻ്റ് എബ്രഹാം മാസ്റ്റർ അയ്യങ്കാളിയെക്കുറിച്ചും മറ്റും ക്ലാസ്സുകൾ എടുത്തു.ജില്ലാ നേതാക്കമായ സെബാസ്റ്റ്യൻ വെള്ളക്കുഴി, സി.ഡി തങ്കച്ചൻ, റ്റി.ജെ മാത്തച്ചൻ, പി.കെ.കുഞ്ഞൂഞ്ഞ്, ജോസ് ആരിശ്ശേരി, ഷേർലി ജോസ്, കെ ബിന്ദു വെങ്ങപ്പള്ളി, വി.റ്റി.ബേബി ,എ രാംകുമാർ, മാത്യു ഉണ്ണിപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213725/kalpetta)