---
title: "കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട്  മറിഞ്ഞു;16 യാത്രക്കാര്‍ക്ക് പരിക്കേറ്റു"
english_title: "Ksrtc bus accident kottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21373/ksrtc-bus-accident-kottayam"
published_at: "2022-01-18T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e62d5f9cdd3_61e6199d9fb78_ksrtcaccident.png"
keywords: []
---

# കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട്  മറിഞ്ഞു;16 യാത്രക്കാര്‍ക്ക് പരിക്കേറ്റു

> **Lead Summary:** കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു.

## Article Content

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു.

എം.സി റോഡില്‍ കോട്ടയത്തിന് സമീപം അടിച്ചിറയില്‍ ആണ് അപകടം ഉണ്ടായത്.

16 യാത്രക്കാര്‍ക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ്. 46 പേര്‍ ബസിലുണ്ടായിരുന്നു.പുലര്‍ച്ചെ 2.15 ഓടെ ആയിരുന്നു അപകടം.

തിരുവനന്തപുരത്തു നിന്ന് മാട്ടുപെട്ടിക്കുപോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം.

വഴിയരികിലെ പോസ്റ്റുകളില്‍ ഇടിച്ച ശേഷമാണ് ബസ് തലകീഴായി മറിഞ്ഞത്.ഉടന്‍ തന്നെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ കോട്ടയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

പുലര്‍ച്ചെയായിരുന്നതിനാല്‍ മറ്റ് വലിയ ദുരന്തങ്ങള്‍ ഒഴിവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21373/ksrtc-bus-accident-kottayam)