---
title: "ധർമ്മശാല കണ്ണപുരം റോഡിൽ  മരം കടപുഴകി വീണു"
english_title: "Kannapuramroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213753/kannapuramroad"
published_at: "2024-06-21T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66753c83d4927_1000005557.jpg"
keywords: []
---

# ധർമ്മശാല കണ്ണപുരം റോഡിൽ  മരം കടപുഴകി വീണു

> **Lead Summary:**  **ധർമ്മശാല : **കണ്ണപുരം റോഡിൽ റോഡിന് കുറുകെ കൂറ്റൻ മരം കടപുഴകി വീണു. അപകടാവസ്ഥയിൽ ഉണ്ടായിരുന്ന കൂറ്റൻ അക്വെഷ്യ മരമാണ് കടപുഴകിയത്.

## Article Content

 **ധർമ്മശാല : **കണ്ണപുരം റോഡിൽ റോഡിന് കുറുകെ കൂറ്റൻ മരം കടപുഴകി വീണു. അപകടാവസ്ഥയിൽ ഉണ്ടായിരുന്ന കൂറ്റൻ അക്വെഷ്യ മരമാണ് കടപുഴകിയത്.

ബസ് സ്റ്റോപ്പിന് സമീപത്തെ കൂറ്റൻ അക്വെഷ്യ മരമാണ് കടപുഴകി വീണത്. ഉടൻതന്നെ നഗരസഭാ അധികൃതരും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിക്കുകയും ഫയർഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു.

മരം വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.ഇതിന് എതിർ വശത്തുണ്ടായിരുന്ന ട്രാൻസ്ഫോമറിന് സമീപമാണ് മരം വീണത്.തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213753/kannapuramroad)