---
title: "അടിയന്തര കൗൺസിൽ യോഗം  നടന്നു"
english_title: "Councilmeeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213760/councilmeeting"
published_at: "2024-06-21T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667543414042a_1000005573.jpg"
keywords: []
---

# അടിയന്തര കൗൺസിൽ യോഗം  നടന്നു

> **Lead Summary:**  **തളിപ്പറമ്പ : **തളിപ്പറമ്പ നഗരസഭ അടിയന്തര കൗൺസിൽ യോഗം കൗൺസിൽ ഹാളിൽ നടന്നു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

## Article Content

 **തളിപ്പറമ്പ : **തളിപ്പറമ്പ നഗരസഭ അടിയന്തര കൗൺസിൽ യോഗം കൗൺസിൽ ഹാളിൽ നടന്നു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

തണ്ണീർ തടങ്ങൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയിൽ ഉൾപ്പെടെയുള്ള തണ്ണീർതടങ്ങൾ അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർതടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുകയോ, ബാധകമാകുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ഒ. സുഭാഗ്യം, സി.വി ഗിരീശൻ, പി.പി മുഹമ്മദ് നിസാർ, കെ. രമേശൻ , മുഹമ്മദ് കുഞ്ഞി,എം.കെ ഷബിത തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213760/councilmeeting)