---
title: "സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിയെ കുരങ്ങ് കടിച്ചു"
english_title: "Monkeybite"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213773/monkeybite"
published_at: "2024-06-21T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667551d17e24d_1000005605.jpg"
keywords: []
---

# സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിയെ കുരങ്ങ് കടിച്ചു

> **Lead Summary:**  **കണ്ണൂർ : **കണ്ണൂർ ജില്ലയിലെ കോഴിച്ചാൽ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥി കാനം വയലിലെ ജോസഫ് ലിജോയെയാണ് കുരങ്ങ് കടിച്ചു പരുക്കേൽപ്പിച്ചത്.

## Article Content

 **കണ്ണൂർ : **കണ്ണൂർ ജില്ലയിലെ കോഴിച്ചാൽ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥി കാനം വയലിലെ ജോസഫ് ലിജോയെയാണ് കുരങ്ങ് കടിച്ചു പരുക്കേൽപ്പിച്ചത്.

രണ്ടു വർഷം മുമ്പ് കർണാടക വനത്തിൽ നിന്നുമെത്തി കാനംവയൽ ഊരു കൂട്ടത്തിൽ കഴിയുന്ന ഹനുമാൻ കുരങ്ങ് ഇനത്തിൽപ്പെട്ട കുരങ്ങാണ് കടിച്ചത്.

രണ്ടാഴ്ചമുമ്പും ഈ കുട്ടിയെ കുരങ്ങ് അക്രമിച്ചിരുന്നു. അന്ന് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. കുരങ്ങിൻ്റെ ശല്യം രൂക്ഷമായതോടെ പ്രദേശത്തെ കുട്ടികൾ ആകെ ഭയപ്പാടിലാണ്.

കുരങ്ങ് ശല്യത്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിലും വനം വകുപ്പിലും കൃഷി ഓഫിസിലും പരാതി നല്കിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213773/monkeybite)