---
title: "കേളകം ഹൈസ്കൂളിൽ ലോക യോഗദിനവും സംഗീതദിനവും ആചരിച്ചു"
english_title: "Yogadayatkelakamhighschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213786/yogadayatkelakamhighschool"
published_at: "2024-06-21T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66755c4d85b9d_1000005629.jpg"
keywords: []
---

# കേളകം ഹൈസ്കൂളിൽ ലോക യോഗദിനവും സംഗീതദിനവും ആചരിച്ചു

> **Lead Summary:**  **കേളകം: **ആഗോള യോഗാദിനവും സംഗീതദിനവും വിപുലമായ പരിപാടികളോടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു പരിപാടികൾ ഉദ്ഘാടനം ചെയ്തു.

## Article Content

 **കേളകം: **ആഗോള യോഗാദിനവും സംഗീതദിനവും വിപുലമായ പരിപാടികളോടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു പരിപാടികൾ ഉദ്ഘാടനം ചെയ്തു.

യോഗ പരിശീലകരായ അലിൻറ സെബാസ്റ്റ്യൻ, മെറിൻ ഡാനിയൽ എന്നിവർ കുട്ടികൾക്ക് വിവിധ ആസനമുറകൾ പരിചയപ്പെടുത്തുകയും യോഗ പരിശീലനം നൽകുകയും ചെയ്തു. കായിക അധ്യാപകൻ വിപിൻ ആന്റണി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു.

അന്താരാഷ്ട്ര സംഗീത ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംഗീത അധ്യാപകൻ അനൂപ്കുമാർ പി വി ക്ലാസ് എടുത്തു. വിദ്യാർത്ഥികളായ അന്ന മേരി ബിനു, ദേവശ്രുതി ഇ ഡി, ജനീലിയ എൽദോ, നിയാ സൂസൻ, ആന്‍മരിയ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213786/yogadayatkelakamhighschool)