സീറോ കാർബൺ; ഒരു വർഷം നീളുന്ന പദ്ധതികളുമായി കേളകം പഞ്ചായത്ത്

സീറോ കാർബൺ; ഒരു വർഷം നീളുന്ന പദ്ധതികളുമായി കേളകം പഞ്ചായത്ത്
Jun 21, 2024 06:41 PM | By sukanya

 കേളകം:    കേളകം പഞ്ചായത്തിൽ ഹരിതകേരളം മിഷൻ സഹകരണത്തോടെ നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിന്റെ ഭാഗമായി ഒരു വർഷത്തേക്കുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി.

പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷിന്റെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മറ്റിയോഗത്തിൽ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി.

പാലുകാച്ചി ടൂറിസം കേന്ദ്രത്തിന്റെ വികസനം, വളയംഞ്ചാൽ പച്ചത്തുരുത്തിന്റെ വ്യാപനവും, ചീങ്കണ്ണി ബാവലി പുഴയരികിൽ എം എസ് സ്വാമിനാഥൻ ഫൌണ്ടേഷനുമായി ചേർന്ന് മുളഗ്രാമം പദ്ധതി, ഹരിതപെരുമാറ്റചട്ടം നടപ്പിൽ വരുത്താൻ ഹരിതകർമ്മസേനയുടെ കീഴിൽ ബസ് സ്റ്റാന്റിൽ നിർമിച്ച സംരംഭം തുറക്കൽ, പാഴ് വസ്തു ശേഖരണത്തിന് വേണ്ടി നിർമിച്ച കെട്ടിടം തുറന്ന് നൽകൽ,ഹരിതകർമസേനക്ക് വാങ്ങിയ വാഹനം കൈമാറൽ, കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുമായി ചേർന്ന് ടൂറിസം ക്യാമ്പയിൻ, തൊഴിലുറപ്പ് പദ്ധതിയിൽ കിണർ റീചാർജിങ് ക്യാമ്പയിൻ, തരിശ് രഹിത ഗ്രാമം, ഊർജസംരക്ഷണ ക്‌ളാസുകൾ,പ്രദേശത്തെ പൂമ്പാറ്റകളുടെ സർവേയും പുസ്തകം തയ്യാറാക്കലും തുടങ്ങിയവയെല്ലാം ഈ വർഷം നടത്തും.

സംഘാടക സമിതിയും സാങ്കേതിക സമിതിയും രൂപീകരിക്കാൻ ജൂൺ 28 ന് രാവിലെ പത്തുമുതൽ കേളകം വ്യാപാരഭവനിൽ വിപുലമായ ശില്പശാലയും ചേരും.സ്ഥിര സമിതി അധ്യക്ഷൻ സജീവൻ പാലുമ്മി, സെക്രട്ടറി ഇൻ ചാർജ് സന്തോഷ്‌ കെ തടത്തിൽ, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ,  കെ ജിൻഷ, വ്യാസ് ഷാ, പി എം രമണൻ, കെ പി ഷാജി, ടി കെ ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.

Kelakam

Next TV

Related Stories
തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച  കെട്ടിടത്തിന്റെ ഉദ്ഘാടനം  ഞായറാഴ്ച  നടക്കും

Sep 28, 2024 03:43 PM

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച  നടക്കും

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ...

Read More >>
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Sep 28, 2024 03:31 PM

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച...

Read More >>
പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്  പിഴ ചുമത്തി

Sep 28, 2024 03:14 PM

പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി

പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിഴ...

Read More >>
വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു

Sep 28, 2024 02:59 PM

വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു

വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല...

Read More >>
കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപത

Sep 28, 2024 02:50 PM

കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപത

കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി...

Read More >>
അഖില കേരള ശാന്തി ക്ഷേമ യൂണിയൻ  കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

Sep 28, 2024 02:44 PM

അഖില കേരള ശാന്തി ക്ഷേമ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

അഖില കേരള ശാന്തി ക്ഷേമ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം...

Read More >>
Top Stories










News Roundup