---
title: "ആറളം പട്ടികവർഗ പുനരധി വാസ മേഖലയിലെ കുട്ടികൾക്ക് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213888/aralam"
published_at: "2024-06-22T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667617c7db6b6_IMG-20240622-WA0000.jpg"
keywords: []
---

# ആറളം പട്ടികവർഗ പുനരധി വാസ മേഖലയിലെ കുട്ടികൾക്ക് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

> **Lead Summary:** **ആറളം** : പട്ടികവർഗ പുനരധി വാസ മേഖലയിലെ കുട്ടികൾക്ക് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ജില്ലാ കരിയർ ഗൈഡൻസ് &അഡോലസന്റ് കൗൺസലിങ് സെന്ററിന്റെ സഹകരണത്തോടെ ഏകദിന കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചത്.

## Article Content

**ആറളം** : പട്ടികവർഗ പുനരധി വാസ മേഖലയിലെ കുട്ടികൾക്ക് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ജില്ലാ കരിയർ ഗൈഡൻസ് &അഡോലസന്റ് കൗൺസലിങ് സെന്ററിന്റെ സഹകരണത്തോടെ ഏകദിന കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചത്.

+2 വിദ്യാഭ്യാസം പൂർത്തീകരിച്ച കുട്ടികൾക്ക് വിവിധ മേഖലകളിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുവാനും അഭിരുചിക്കനുസരിച്ചുളള കോഴ്സുകൾ തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുകയുമാണ് പരിശീലനം ലക്ഷ്യമാക്കുന്നത്.

ആറളം ഫാം എച്ച് എസ് എസ് ൽ വെച്ച് നടന്ന പരിശീലനപരിപാടി ആറളം ഗ്രാമ പഞ്ചായത്ത് 6-ാം വാർഡ് മെമ്പർ മിനി ദിനേശന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിങ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ മണികണ്ഠൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

കൗൺസിലർ ടി.വി ജിതേഷ് പദ്ധതി വിശദീകരണം നടത്തി. ഡോ.രാജേഷ് ബാബു, രജിൻ രായരോത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. കരിയർ ഗൈഡൻസ് & എ സി സെൽ ജില്ലാ കോർഡിനേറ്റർ ആർ റീജ, ഫാം സ്കൂൾ അദ്ധ്യാപകൻ നിധിൻ ജോസഫ്, കമ്മ്യൂണിറ്റി കൗൺസിലർ ശ്രുതി, എസ്. ടി പ്രമോട്ടർ ഷീബ, ബ്ലോക്ക് കോർഡിനേറ്റർ അപർണ ഉണ്ണികൃഷ്ണൻ,  സരിത എന്നിവർ സംസാരിച്ചു. ആറളം സി ഡി എസ് ചെയർപേഴ്സൺ സുമ ദിനേശൻ സ്വാഗതവും ആറളം ട്രൈബൽ സ്പെഷ്യൽ പ്രൊജക്ട് കോർഡിനേറ്റർ പി സനൂപ് നന്ദിയും പറഞ്ഞു. വിവിധ ബ്ലോക്കുകളിൽ നിന്നായി 50 ഓളം കുട്ടികൾ പരിപാടിയിൽപങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213888/aralam)