---
title: "നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂരിൽ ഡോക്ടർ പോലീസ് പിടിയിൽ"
english_title: "Doctor arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21393/doctor-arrested"
published_at: "2022-01-18T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e64793b49f5_Picsart_22-01-18_10-22-26-936.jpg"
keywords: []
---

# നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂരിൽ ഡോക്ടർ പോലീസ് പിടിയിൽ

> **Lead Summary:** നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂരിൽ ഡോക്ടർ പോലീസ് പിടിയിൽ

## Article Content

നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂരിൽ ഡോക്ടർ പോലീസ് പിടിയിൽ

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജനും കോഴിക്കോട് സ്വദേശിയുമായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പോലീസിന്റെ പിടിയിലായത്.

ഷാഡോ പോലീസും മെഡിക്കൽ കോളേജ് പോലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കൽ കോളേജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലിൽനിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും പിടികൂടിയത്. 

2.4 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ബെംഗളൂരുവിൽനിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21393/doctor-arrested)