---
title: "ഇക്കോ സ്റ്റോൺ പദ്ധതി: ജില്ലാതല ഉദ്ഘാടനം നടത്തി"
english_title: "Eco Stone Project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213969/eco-stone-project"
published_at: "2024-06-22T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66767270d2286_IMG-20240622-WA0017.jpg"
keywords: []
---

# ഇക്കോ സ്റ്റോൺ പദ്ധതി: ജില്ലാതല ഉദ്ഘാടനം നടത്തി

> **Lead Summary:**  **മൊതക്കര**:മലയാളത്തിലെ പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കിവരുന്ന ഇക്കോ സ്റ്റോൺ ചലഞ്ചിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം മൊതക്കാര ഗവ.എൽ. പി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

## Article Content

 **മൊതക്കര**:മലയാളത്തിലെ പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കിവരുന്ന ഇക്കോ സ്റ്റോൺ ചലഞ്ചിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം മൊതക്കാര ഗവ.എൽ. പി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

ഹെഡ്മാസ്റ്റർ എം. മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ അവബോധം കൂടി കുട്ടികളിൽ സംജാതമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ പ്ലാസ്റ്റിക് കവറുകൾ നിറച്ച് മരത്തിന് ഇരിപ്പിടം നിർമ്മിക്കുന്ന ഒരു പ്രത്യക്ഷ പരിസ്ഥിതി സംരക്ഷണ പ്രവർത്തനമാണ്.ഇക്കോസ്റ്റോൺ പ്രോജക്റ്റ് എം.പി. പ്രകാശൻ,മിനിമോൾ പി.ജ, ഷിൽജകെ. ആർ, അനിതവി.കെ,മേരി,കെ.എ, സുമ ടി.എ, ബാലൻ എം.എ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213969/eco-stone-project)