---
title: "നല്ലൂർനാട് വില്ലേജ് പരിധിയിൽ  മരം മുറിച്ചു കടത്തിയവർക്കെതിരെ കർശന നടപടി എടുക്കണം:   കർഷക കോൺഗ്രസ് കമ്മിറ്റി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213978/wayanad"
published_at: "2024-06-22T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676773f088ca_IMG-20240622-WA0018.jpg"
keywords: []
---

# നല്ലൂർനാട് വില്ലേജ് പരിധിയിൽ  മരം മുറിച്ചു കടത്തിയവർക്കെതിരെ കർശന നടപടി എടുക്കണം:   കർഷക കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** **നല്ലൂർനാട്** :വില്ലേജ് പരിധിയിൽ വരുന്ന സർവ്വേ നമ്പർ 55 ൽ പെട്ട റവന്യൂ ഭൂമിയിൽ നിന്നും അനധികൃതമായി മരം മുറിച്ചു കടത്തിയവർക്കെതിരെ കർശന നടപടി എടുക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി അവരിൽ നിന്നും നഷ്ടം ഈടാക്കണമെന്നും എടവക പഞ്ചായത്ത് കർഷക കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**നല്ലൂർനാട്** :വില്ലേജ് പരിധിയിൽ വരുന്ന സർവ്വേ നമ്പർ 55 ൽ പെട്ട റവന്യൂ ഭൂമിയിൽ നിന്നും അനധികൃതമായി മരം മുറിച്ചു കടത്തിയവർക്കെതിരെ കർശന നടപടി എടുക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി അവരിൽ നിന്നും നഷ്ടം ഈടാക്കണമെന്നും എടവക പഞ്ചായത്ത് കർഷക കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

മരം മുറിച്ചു കടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഭരണസ്വാധീനമുപയോഗിച്ച് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാൽ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് മൊയ്തു മുതുവോടൻഅധ്യക്ഷത വഹിച്ചു ജോഷി വാണാക്കുടി, കെ ജെ പൈലി,നാസർ തുറക്ക , വർഗീസ് കിഴക്കേപറമ്പിൽ,അബ്ദുൽസലാം എ , ജോയ് വി വി , കറപ്പൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213978/wayanad)