---
title: "കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും  നടന്നു"
english_title: "Winnerscelebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214033/winnerscelebration"
published_at: "2024-06-22T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667696757e81f_1000005886.jpg"
keywords: []
---

# കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും  നടന്നു

> **Lead Summary:** **കൊളക്കാട് : **സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വിജയോത്സവവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി.

## Article Content

**കൊളക്കാട് : **സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വിജയോത്സവവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി.

2024  എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് മൈസൂർ 14 എൻ സി സി കർണാടക ബറ്റാലിയൻ  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ പ്രഭാകരൻ കെ പി ഉദ്ഘാടനം ചെയ്തു.

ഒപ്പം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി... സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി സോളി തോമസ്, ഹെഡ്മാസ്റ്റർ ശ്രീ. മാത്യു എൻ വി, പി ടി എ പ്രസിഡന്റ്‌ ശ്രീ ബേബി വരിക്കാനിക്കൽ,   മദർ പിടിഎ  പ്രസിഡന്റ്‌ ശ്രീമതി സുരഭി റിജോ,സീനിയർ അസിസ്റ്റന്റ് ശ്രീ ബിനോയ്‌ സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ റീഗോ തോമസ് എന്നിവർ സംസാരിച്ചു.

കുമാരി അജീന ബിജു ഗാനം ആലപിച്ചു.  എസ് എസ് എൽ സി. ഫുൾ എപ്ലസ്, 9 എ പ്ലസ്   നേടിയവർക്ക് മൊമെന്റൊയും  വിജയിച്ച എല്ലാ കുട്ടികൾക്കും മെഡലുകളും വിതരണം ചെയ്തു.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214033/winnerscelebration)