---
title: "അഴിമതി മറക്കാൻ കോൺഗ്രസ് അധാർമികമാർഗം സ്വീകരിക്കുന്നു: പ്രശാന്ത് മലവയൽ"
english_title: "Presanthmalvayal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214068/presanthmalvayal"
published_at: "2024-06-22T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676b1b86d2d8_1000005940.jpg"
keywords: []
---

# അഴിമതി മറക്കാൻ കോൺഗ്രസ് അധാർമികമാർഗം സ്വീകരിക്കുന്നു: പ്രശാന്ത് മലവയൽ

> **Lead Summary:**  **കൽപ്പറ്റ: **പൂതാടി സർവ്വീസ് സഹകരണ ബാങ്കിൽ നടത്തുന്ന അഴിമതി മറക്കാൻ വേണ്ടി ബാങ്കിൻ്റെ ഡയറക്ടായ പി.എം സുധാകരനെ പ്രമേയത്തിലൂടെ പുറത്താക്കിയത് അധാർമിക മാർഗ്ഗത്തിലൂടെയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ ആരോപിച്ചു.

## Article Content

 **കൽപ്പറ്റ: **പൂതാടി സർവ്വീസ് സഹകരണ ബാങ്കിൽ നടത്തുന്ന അഴിമതി മറക്കാൻ വേണ്ടി ബാങ്കിൻ്റെ ഡയറക്ടായ പി.എം സുധാകരനെ പ്രമേയത്തിലൂടെ പുറത്താക്കിയത് അധാർമിക മാർഗ്ഗത്തിലൂടെയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ ആരോപിച്ചു.

പൂതാടി പഞ്ചായത്ത് ഭരിക്കുന്നവരുടെ അഴിമതിപ്പണം വെളുപ്പിക്കുന്നതും പണം നിക്ഷേപിക്കുന്നതിനും സഹകരണ ബാങ്ക് ഭരിക്കുന്ന കോൺഗ്രസ് നേതാക്കൾ എല്ലാ തരത്തിലുള്ള ഒത്താശയും ചെയ്ത് കൊടുക്കുന്നുണ്ട് അതിനാലാണ് പഞ്ചായത്തിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങൾക്കുള്ള കോടിക്കണക്കിന് രൂപ പോലും ബാങ്കിൽ പുതുതായി നിക്ഷേപിച്ചിരിക്കുന്നത്.

പാവപ്പെട്ട ജനങ്ങൾ നിക്ഷേപം നടത്തി വലുതാക്കിയതാണ് പൂതാടി സർവ്വീസ് സഹകരണ ബാങ്ക് അതിൻ്റെ ആസ്തിയിൽ കൈയിട്ട് വാരി സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ കോൺഗ്രസ് നേതാക്കളെ അനുവദിക്കില്ല .

അധാർമീകമായ രീതിയിൽ ബാങ്ക് ഡയറക്റായ പി.എം സുധാകരനെ പുറത്താക്കിയ നടപടിക്കെതിരെയും, പൂതാടി പഞ്ചായത്ത് നടത്തുന്ന അഴിമതികൾക്കെതിരെയും ബി.ജെ.പി വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214068/presanthmalvayal)