---
title: "സോളാർ വഴിവിളക്കുകൾ ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214156/iritty"
published_at: "2024-06-23T04:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66775cc17768b_IMG-20240623-WA0001.jpg"
keywords: []
---

# സോളാർ വഴിവിളക്കുകൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി** : അയ്യൻകുന്ന് പഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥാപിച്ച സോളാർ വഴിവിളക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ നിർവ്വഹിച്ചു . ഉരുപ്പുംകുറ്റി സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ വാർഡ് അംഗം ജോസ് എവൺ അധ്യക്ഷത വഹിച്ചു .

## Article Content

**ഇരിട്ടി** : അയ്യൻകുന്ന് പഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥാപിച്ച സോളാർ വഴിവിളക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ നിർവ്വഹിച്ചു . ഉരുപ്പുംകുറ്റി സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ വാർഡ് അംഗം ജോസ് എവൺ അധ്യക്ഷത വഹിച്ചു .

വിർബാക് ആനിമൽ ഹെൽത്ത് ഇന്ത്യ പ്രൈവറ് ലിമിറ്റഡ് എന്ന മൾട്ടി നാഷണൽ വെറ്റിറിനറി ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സി എസ് ആർ ഫണ്ടിൽനിന്നും 2,50,000 ലക്ഷത്തോളം രൂപ ചിലവിട്ടാണ് വഴിവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത് . വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതൽ ഉള്ള ഏഴാംകടവ് , ആയാംകുടി , പള്ളിക്കുന്ന് , ആട്ടയോലി , കലയത്തുംകണ്ടി എന്നിവിടങ്ങളിൽ ആണ് വഴിവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത് .

പഞ്ചായത്ത് വൈസ്പ്രിസിഡന്റ് ബീന റോജസ് , കമ്പിനി പ്രതിനിധികളായ റീജണൽ മാനേജർ എം.ജി. ജയേഷ് , ഏരിയ ബിസ്നസ് മാനേജർ സി. ബൈജു , ബിസ്നസ്മാനേജർ എ.കെ. രാഹുൽ , ഡോ ശരണ്യ ,സജി കല്ലടതാഴെ , ടോമി തൊണ്ടിയിൽ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214156/iritty)