---
title: "മഡ്‌ ഫെസ്റ്റിന് ജൂലൈ ആറിന് തുടക്കമാവും"
english_title: "Mud Fest will begin on July 6"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214233/mud-fest-will-begin-on-july-6"
published_at: "2024-06-23T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677bee2c1ffb_IMG-20240623-WA0011.jpg"
keywords: []
---

# മഡ്‌ ഫെസ്റ്റിന് ജൂലൈ ആറിന് തുടക്കമാവും

> **Lead Summary:**  സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ മഡ്‌ ഫെസ്റ്റിന് ജൂലൈ ആറ് മുതല്‍ തുടക്കമാവും. ജില്ലയിലെ മൂന്ന് താലൂക്കുകൾ കേന്ദ്രീകരിച്ച് മത്സരങ്ങള്‍ നടക്കും.

## Article Content

 സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ മഡ്‌ ഫെസ്റ്റിന് ജൂലൈ ആറ് മുതല്‍ തുടക്കമാവും. ജില്ലയിലെ മൂന്ന് താലൂക്കുകൾ കേന്ദ്രീകരിച്ച് മത്സരങ്ങള്‍ നടക്കും.

മഡ്‌ ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുട്ബോള്‍, മഡ് കബഡി, മഡ്‌ വോളിബോള്‍, മഡ് ഹാന്റ്‌ റസ്ലിങ്, മണ്‍സൂണ്‍ ട്രക്കിങ്, മണ്‍സൂണ്‍ ക്രിക്കറ്റ്, സൈക്ലിങ്, മണ്‍സൂണ്‍ മാരത്തോണ്‍ എന്നിവ സംഘടിപ്പിക്കും. മാനന്തവാടി താലൂക്കിലെ മത്സരങ്ങള്‍ വളളിയൂര്‍കാവ് അമ്പലത്തിനോട്‌ ചേര്‍ന്ന വയലിലും, ബത്തേരിയില്‍ സപ്ത റിസോര്‍ട്ടിന് സമീപത്തും, വൈത്തിരി താലൂക്കിലെ മത്സരങ്ങള്‍ കാക്കവയലിലുമാണ് നടത്തുന്നത്. മഴക്കാല വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പും, ഡി.ടി.പി.സിയും ചേര്‍ന്നാണ് മഡ്‌ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. മണ്‍സൂണ്‍ മാരത്തോണ്‍, മഡ് ഫുട്ബോള്‍ (മാനന്തവാടി താലൂക്ക് മത്സരം), മഡ്‌ വോളിബോള്‍ മത്സരം (ജില്ലാതലമത്സരം)--7593892957. മഡ് ഫുട്ബോള്‍ (വൈത്തിരി താലൂക്ക് മത്സരം), മഡ് ഫുട് ബോള്‍ (ട്രേഡ്മത്സരം), മഡ് ഫുട്ബോള്‍(ജില്ലാതലമത്സരം), മഡ് ഫുട്ബോള്‍ (സംസ്ഥാനതലമത്സരം)-7593892961. മണ്‍സൂണ്‍ ക്രിക്കറ്റ്, മഡ് പഞ്ചഗുസ്തി, മഡ്‌വടംവലി (ജില്ലാതലമത്സരം),മഡ്കബഡി -7593892954. മഡ് ഫുട്ബോള്‍മത്സരം(ബത്തേരിതാലൂക്ക് മത്സരം)-7593892960. മണ്‍സൂണ്‍ ട്രക്കിംഗ്-7593892954. കയാക്കിംഗ്മത്സരം-7593892952.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214233/mud-fest-will-begin-on-july-6)