---
title: "യോഗ ദിനാചാരണം നടത്തി"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214241/kalpetta"
published_at: "2024-06-23T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677c4be686ce_IMG-20240623-WA0012.jpg"
keywords: []
---

# യോഗ ദിനാചാരണം നടത്തി

> **Lead Summary:** **കൽപ്പറ്റ** : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കണിയാമ്പറ്റ ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെലൻസിന്റെ നേതൃത്വത്തിൽ പച്ചിലക്കാട് സാംസ്കാരിക നിലയത്തിൽ വച്ച് യോഗ വുമൺസ് ക്ലബ്ബ് ശനിയാഴ്ച രാവിലെ 10.30 ന് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

## Article Content

**കൽപ്പറ്റ** : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കണിയാമ്പറ്റ ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് ആൻഡ് വെലൻസിന്റെ നേതൃത്വത്തിൽ പച്ചിലക്കാട് സാംസ്കാരിക നിലയത്തിൽ വച്ച് യോഗ വുമൺസ് ക്ലബ്ബ് ശനിയാഴ്ച രാവിലെ 10.30 ന് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ലെസ്ലി അധ്യക്ഷത വഹിച്ചു.

ക്ലബ്ബ് മെമ്പറും സഹകരണ ബാങ്ക് പ്രസിഡണ്ടുമായ അബ്ദുള്ള വരിയിൽ പ്രഭാഷണം നടത്തി.  ഉഷാകുമാരി ടീച്ചർ ആശംസകൾ അറിയിച്ചു. എഡിഎസ് പ്രസിഡൻറ് ലിറ്റിഷ എല്ലാവർക്കും നന്ദി പറഞ്ഞു.യോഗാ ഇൻസ്പെക്ടർ സതീദേവി യോഗ പരിശീലനം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214241/kalpetta)