---
title: "വിധവയുടെ വീടും സ്ഥലവും ജപ്തി ചെയ്ത പനമരം ഗ്രാമീൺ ബാങ്കിന്റെ നടപടി അംഗീകരിക്കില്ല; കർഷക കോൺഗ്രസ്"
english_title: "Panamaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214251/panamaram"
published_at: "2024-06-23T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677c7e235885_Screenshot_20240623-122251_WhatsAppBusiness.jpg"
keywords: []
---

# വിധവയുടെ വീടും സ്ഥലവും ജപ്തി ചെയ്ത പനമരം ഗ്രാമീൺ ബാങ്കിന്റെ നടപടി അംഗീകരിക്കില്ല; കർഷക കോൺഗ്രസ്

> **Lead Summary:**  **പനമരം** : വിധവയുടെ വീടും സ്ഥലവും ജപ്തി ചെയ്ത പനമരം ഗ്രാമീൺ ബാങ്കിന്റെ നടപടി അംഗീകരിക്കില്ലെന്ന് കർഷക കോൺഗ്രസ് അഭിപ്രായപ്പെട്ടു. ഗ്രാമീൺ ബാങ്കിൽ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് വസ്തു പണയം വെച്ച് ഭവന വായ്പയെടുത്ത പനമരം കായക്കുന്ന് കമലാദേവി എന്നിവരുടെ വീടും സ്ഥലവും ആണ് ജപ്തി ചെയ്തതായി ഗ്രാമീൺ ബാങ്ക് അധികൃതർ അറിയിച്ചത്. 23 ലക്ഷം രൂപയാണ് ഭവന വായ്പയായി എടുത്തതെങ്കിലും പല തവണകളിലായി 15 ലക്ഷം രൂപയിൽ കൂടുതൽ അടച്ചിട്ടുണ്ട്.

## Article Content

 **പനമരം** : വിധവയുടെ വീടും സ്ഥലവും ജപ്തി ചെയ്ത പനമരം ഗ്രാമീൺ ബാങ്കിന്റെ നടപടി അംഗീകരിക്കില്ലെന്ന് കർഷക കോൺഗ്രസ് അഭിപ്രായപ്പെട്ടു. ഗ്രാമീൺ ബാങ്കിൽ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് വസ്തു പണയം വെച്ച് ഭവന വായ്പയെടുത്ത പനമരം കായക്കുന്ന് കമലാദേവി എന്നിവരുടെ വീടും സ്ഥലവും ആണ് ജപ്തി ചെയ്തതായി ഗ്രാമീൺ ബാങ്ക് അധികൃതർ അറിയിച്ചത്. 23 ലക്ഷം രൂപയാണ് ഭവന വായ്പയായി എടുത്തതെങ്കിലും പല തവണകളിലായി 15 ലക്ഷം രൂപയിൽ കൂടുതൽ അടച്ചിട്ടുണ്ട്.

ഇതിനിടയിലാണ് രമാദേവിയുടെ ഭർത്താവ് മരണപ്പെടുന്നത്. തുടർന്ന് വായ്പ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് വീടും സ്ഥലവും ജപ്തി ചെയ്തതെന്ന് അറിയിച്ചത്. ലോൺ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല. ബാങ്ക് അധികൃതർ ലേലത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി എം ബെന്നിയുടെ നേതൃത്വത്തിൽ പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല, കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എം.എ.പൗലോസ്, ബേബി തുരുത്തിയിൽ, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ജോൺസൺ ഇലവുങ്കൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിൽസൺ കൊയിലേരി, ഗിരീഷ് മാനന്തവാടി തുടങ്ങിയവർ ജപ്തി ചെയ്ത വീട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പറഞ്ഞു.

ലേലത്തിൽ നിന്ന് പനമരം ഗ്രാമീൺ ബാങ്ക് ഉടൻ പിന്മാറണമെന്നും വായ്പ അടച്ചു തീർക്കുന്നതിന് സാവകാശം അനുവദിക്കണമെന്നും കമലാദേവിയുടെ വീട് സന്ദർശിച്ചവർ അധികൃതരോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി എം ബെന്നി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214251/panamaram)