---
title: "നിരോധിത പ്ലാസ്റ്റിക് ഉല്പ്ന്നങ്ങൾ പിടിച്ചെടുത്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214262/kannur"
published_at: "2024-06-23T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677d0aeaf213_IMG-20240623-WA0015.jpg"
keywords: []
---

# നിരോധിത പ്ലാസ്റ്റിക് ഉല്പ്ന്നങ്ങൾ പിടിച്ചെടുത്തു

> **Lead Summary:**  **കണ്ണൂർ**: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ് നഗരസഭയിൽ നടത്തിയ പരിശോധനയിൽ നാലര ക്വിന്റലിലധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ആവരണമുള്ള വസ്തുക്കളും 5000തിലധികം 300 മില്ലി ലിറ്റർ കുടിവെള്ള കുപ്പികളും പിടിച്ചെടുത്തു .

## Article Content

 **കണ്ണൂർ**: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ് നഗരസഭയിൽ നടത്തിയ പരിശോധനയിൽ നാലര ക്വിന്റലിലധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ആവരണമുള്ള വസ്തുക്കളും 5000തിലധികം 300 മില്ലി ലിറ്റർ കുടിവെള്ള കുപ്പികളും പിടിച്ചെടുത്തു .

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ , പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റുകൾ, ഗാർബേജ് ബാഗുകൾ എന്നിവ 458 കിലോഗ്രാം വില്പനയ്ക്കായി ഗോഡൗണിൽ സൂക്ഷിച്ചതിനു ഉണ്ടപ്പറമ്പിലെ പ്രസ്റ്റീജ് പാക്കേജിങ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിനും നിരോധിത 300 മില്ലിലിറ്റർ കുടിവെള്ള കുപ്പികൾ വിതരണത്തിനായി 5130 എണ്ണം സൂക്ഷിച്ചതിനു ഉണ്ടപ്പറമ്പിലെ ബിസ്മി മാർക്കറ്റിങ് എന്ന സ്ഥാപനത്തിനും 10000രൂപ വീതം പിഴ ചുമത്തി .

തുടർ നടപടികൾക്കായി നഗരസഭയ്ക്ക് നിർദേശം നൽകി . പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി , സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ,ദിബിൽ സി കെ, തളിപ്പറമ്പ നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രമ്യ കെ .എം , ലതീഷ് പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214262/kannur)