---
title: "നാടാകെ ചേറിലിറങ്ങി , ജനകീയ ഉത്സവമായി പിണറായിയിൽ ഞാറുനടീൽ ഉത്സവം"
english_title: "Pinaraynjarulsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214276/pinaraynjarulsavam"
published_at: "2024-06-23T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677dcb74d53e_1000006175.jpg"
keywords: []
---

# നാടാകെ ചേറിലിറങ്ങി , ജനകീയ ഉത്സവമായി പിണറായിയിൽ ഞാറുനടീൽ ഉത്സവം

> **Lead Summary:** ** പിണറായി: **ടീച്ചർമാരോടൊപ്പം കുട്ടികളും ചെളി കണ്ടത്തിലിറങ്ങി നടീൽയന്ത്രമോടിച്ചും ഞാറുനട്ടും ആസ്വദിച്ചപ്പോൾ പാഠഭാഗത്തെ ഞാറു നടലും വയൽ വരമ്പു മെല്ലാം അവർക്ക് പുസ്തകത്തിലെ പഠനത്തിനപ്പുറം നേരനുഭവമായി മാറി.

## Article Content

** പിണറായി: **ടീച്ചർമാരോടൊപ്പം കുട്ടികളും ചെളി കണ്ടത്തിലിറങ്ങി നടീൽയന്ത്രമോടിച്ചും ഞാറുനട്ടും ആസ്വദിച്ചപ്പോൾ പാഠഭാഗത്തെ ഞാറു നടലും വയൽ വരമ്പു മെല്ലാം അവർക്ക് പുസ്തകത്തിലെ പഠനത്തിനപ്പുറം നേരനുഭവമായി മാറി.

പിണറായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പിണറായി വെസ്റ്റിലെ സി. മാധവൻ സ്മാരക വായനശാലയാണ് കാറാടിത്തോട് വയലിലെ തരിശായി കിടക്കുന്ന നാലേക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചത് നടീൽ യന്ത്രം ഉപയോഗിച്ചുള്ള ഞാറുനടീൽ ഉത്സവം തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐഎഎസ് നിർവഹിച്ചു .

പിണറായി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ പി വി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പിണറായികൃഷി ഓഫീസർ അജീഷ് വി. വി വാർഡ് മെമ്പർമാരായ കെ വിമല , സി ചന്ദ്രൻ,സുമേഷ് ചന്ദ്രൻ വായനശാല സെക്രട്ടറി അഡ്വ. വി പ്രദീപൻ, വൈസ് പ്രസിഡണ്ട് കെ പി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കായി പാട വരമ്പിലൂടെ എന്ന വിഷയത്തിൽ ഉദ്ഘാടന ദിവസത്തെ വയൽ അനുഭവങ്ങളുടെ കുറിപ്പ് തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചു.

പിണറായി എകെജി സ്കൂളിലെ എസ് പി സി വിദ്യാർത്ഥികളും സരിത രാജേഷും നാടൻപാട്ടുകൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214276/pinaraynjarulsavam)