വയനാട് കേണിച്ചിറയിലെ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവിറക്കി

വയനാട് കേണിച്ചിറയിലെ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവിറക്കി
Jun 23, 2024 03:26 PM | By Remya Raveendran

വയനാട് : കേണിച്ചിറയിലെ കടുവയെ മയക്കുവെടി വെക്കും. കടുവയെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി. നാല് പശുക്കളെ കടുവ ആക്രമിച്ച് കൊന്നിരുന്നു. വിവിധയിടങ്ങളിൽ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും.

കടുവ കൂട്ടിൽ കയറിയില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഉത്തരവിറങ്ങിയതോടെ കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് ആർആർടി സംഘം. ഇതിനിടെ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശവും വനംവകുപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ ബാണാസുര അണക്കെട്ടിലൂടെ നീന്തി പോകുന്ന കടുവയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബോട്ട് സവാരി നടത്തിയ വിനോദ സഞ്ചാരികൾ ദിവസങ്ങൾക്കു മുമ്പ് പകർത്തിയ ദൃശ്യങ്ങളാണിതെന്നാണ് സൂചന.

റിസർവോയറിൻ്റെ ഉൾവശത്ത് വനത്താൽ ചുറ്റപ്പെട്ട മേഖലയാണിത്. സഞ്ചാരികൾ ശബ്ദമുണ്ടാക്കുന്നതും ബോട്ട് കടുവയെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തെ കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇന്നലെ രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. സംഭവത്തെതുടർന്ന് ഇന്ന് രാവിലെ കേണിച്ചിറയിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

Vayanadtiger

Next TV

Related Stories
'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ

Sep 28, 2024 07:55 PM

'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ

'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ...

Read More >>
പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

Sep 28, 2024 06:49 PM

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ...

Read More >>
'ഹുബ്ബു റസൂൽ'  ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

Sep 28, 2024 06:31 PM

'ഹുബ്ബു റസൂൽ' ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

'ഹുബ്ബു റസൂൽ' ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം...

Read More >>
കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

Sep 28, 2024 04:23 PM

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു...

Read More >>
മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

Sep 28, 2024 03:55 PM

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന്...

Read More >>
തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച  കെട്ടിടത്തിന്റെ ഉദ്ഘാടനം  ഞായറാഴ്ച  നടക്കും

Sep 28, 2024 03:43 PM

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച  നടക്കും

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ...

Read More >>
Top Stories










News Roundup