---
title: "ഡി എ കുടിശ്ശിക ഉടൻ അനുവദിക്കണം മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214413/iritty"
published_at: "2024-06-24T05:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678b4110072a_IMG-20240624-WA0002.jpg"
keywords: []
---

# ഡി എ കുടിശ്ശിക ഉടൻ അനുവദിക്കണം മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ 

> **Lead Summary:** **ഇരിട്ടി** : കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് ലഭിക്കാനുള്ള മൂന്ന് ഗഡു ഡി എ കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ സിഐടിയു ഇരട്ടി ഡിവിഷൻ സമ്മേളനം ബസ്സ് ഉടമകളോട് ആവശ്യപ്പെട്ടു.

## Article Content

**ഇരിട്ടി** : കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് ലഭിക്കാനുള്ള മൂന്ന് ഗഡു ഡി എ കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ സിഐടിയു ഇരട്ടി ഡിവിഷൻ സമ്മേളനം ബസ്സ് ഉടമകളോട് ആവശ്യപ്പെട്ടു.

സമ്മേളനം സിഐടിയു ഇരിട്ടി ഏരിയ സെക്രട്ടറി ഇ.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു . ഡിവിഷൻ പ്രസിഡന്റ് വൈ.വൈ. മത്തായി അധ്യക്ഷത വഹിച്ചു. പി. ചന്ദ്രൻ ,വി.വി. പുരുഷോത്തവൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് വൈ .വൈ. മത്തായി , വൈസ് പ്രസിഡന്റ് മാർ വി.കെ. സജീവൻ ,പി. പുഷ്പജൻ , സെക്രട്ടറി പി. ചന്ദ്രൻ , ജോയിന്റ്സെക്രട്ടറിമാരായി പി. വിപിൻ , പി.വി. അനീഷ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214413/iritty)