---
title: "വയനാട് കേണിച്ചിറയിലിറങ്ങിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214437/wayanad"
published_at: "2024-06-24T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678e317f1660_Screenshot_20240624-083729_WhatsAppBusiness.jpg"
keywords: []
---

# വയനാട് കേണിച്ചിറയിലിറങ്ങിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

> **Lead Summary:** **വയനാട്**: വയനാട് കേണിച്ചിറയിൽ രണ്ട് പശുക്കളെയും ഒരു ആടിനെയും കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി.ഇന്നലെ രാത്രി 11.05-ഓടെയാണ് കടുവ കൂട്ടിൽ അകപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലായിരുന്നു. നാല് ദിവസത്തിനുള്ളിൽ അഞ്ച് മൃഗങ്ങളെയാണ് കടുവ കൊലപ്പെടുത്തിയത്.

## Article Content

**വയനാട്**: വയനാട് കേണിച്ചിറയിൽ രണ്ട് പശുക്കളെയും ഒരു ആടിനെയും കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി.ഇന്നലെ രാത്രി 11.05-ഓടെയാണ് കടുവ കൂട്ടിൽ അകപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലായിരുന്നു. നാല് ദിവസത്തിനുള്ളിൽ അഞ്ച് മൃഗങ്ങളെയാണ് കടുവ കൊലപ്പെടുത്തിയത്.

കടുവയെ മയക്കുവെടി വെക്കാൻ വനംവകുപ്പ് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം പശുക്കളെ കൊലപ്പെടുത്തിയ മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ തന്നെയാണ് ഇന്നലയെയും കടുവയെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214437/wayanad)