---
title: "കോഴിക്കോടിനെ യുനെസ്കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ചു"
english_title: "Sahithyanagaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214543/sahithyanagaram"
published_at: "2024-06-24T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66792d3414b1a_1000006407.jpg"
keywords: []
---

# കോഴിക്കോടിനെ യുനെസ്കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ചു

> **Lead Summary:**  **കോഴിക്കോട്: **കോഴിക്കോടിനെ യുനെസ്കോ സാഹിത്യ നഗരമാക്കി പ്രഖ്യാപിച്ച് മന്ത്രി എം.ബി. രാജേഷ്. രാജ്യത്തിന്റെ അഭിമാനനിമിഷമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണിത്.

## Article Content

 **കോഴിക്കോട്: **കോഴിക്കോടിനെ യുനെസ്കോ സാഹിത്യ നഗരമാക്കി പ്രഖ്യാപിച്ച് മന്ത്രി എം.ബി. രാജേഷ്. രാജ്യത്തിന്റെ അഭിമാനനിമിഷമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണിത്.

കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളിൽ തിളക്കമുള്ള നേട്ടമാണ് ഇതെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു ഇത് കോഴിക്കോടിന് മാത്രമല്ല കേരളത്തിനും ഇന്ത്യക്കും അഭിമാനനിമിഷം. ഈ പദവി കൈവരിക്കാൻ മികച്ച ഗൃഹപാഠവും മുന്നൊരുക്കവും കോർപ്പറേഷൻ നടത്തി.

കൂട്ടായ പ്രവർത്തനത്തിൻ്റെ നേട്ടം ആണിത്. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളിൽ തിളക്കമുള്ള നേട്ടം. കൊൽക്കത്തയെ മറികടന്ന് ഈ നേട്ടം കൈവരിച്ചതിൽ നമുക്ക് അഭിമാനിക്കാം- എം.ബി. രാജേഷ് പറഞ്ഞു.

കോഴിക്കോട് ആത്മാവുള്ള നഗരമാണ്. ഈ ആത്മാവിൽ നിന്നാണ് കോഴിക്കോടിന്റെ കലയും സാഹിത്യവുമെല്ലാം പിറവി കൊണ്ടത്. എം.ടിയെ പോലെ പലരേയും പിരിയാൻ വിടാത്ത കാമുകിയാണ് കോഴിക്കോട്. ഇവിടെ വന്ന് ജീവിച്ച ഒരാൾക്ക് തിരിച്ച് പോവണം എന്നില്ല.

നാട്യ പ്രധാനം എന്നതിന് സ്ഥാനം ഇല്ലാത്ത നഗരം ആണ് കോഴിക്കോട്. കോഴിക്കോടൻ്റെ മഹാ പാരമ്പര്യത്തിൻ്റെ ലോകത്തിന് മുമ്പിലും യുനെസ്കോയ്ക്ക് മുമ്പിലും ശരിയായി അവതരിപ്പിക്കാൻ കോർപ്പറേഷന് കഴിഞ്ഞു. എല്ലാവരേയും ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യം കോഴിക്കോടിനുണ്ട്.

നൂറ്റാണ്ടുകളുടെ ചരിത്രത്തിന് കൂടി അവകാശപ്പെട്ടതാണ് ഈ നേട്ടം- എം.ബി. രാജേഷ് പറഞ്ഞു. കോർപ്പറേഷന്റെ വജ്രജൂബിലി പുരസ്കാര ജേതാവ് എം.ടി വാസുദേവൻ നായർക്ക് നൽകുന്ന പ്രശസ്തി പത്രം മേയർ വേദിയിൽ വായിച്ചു.

ആരോഗ്യ പ്രശ്നങ്ങളാൽ ചടങ്ങിൽ എത്താതിരുന്ന എം.ടിയ്ക്ക് എം.ബി രാജേഷ് വീട്ടിൽ എത്തി പുരസ്കാരം നൽകി. ലോഗോ പ്രകാശനവും വെബ്സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214543/sahithyanagaram)