---
title: "കോർപ്പറേറ്റ്തല പ്ലസ് വൺ പ്രവേശനോത്സവം കൊളക്കാട് സാന്തോം എച്ച്.എസ്.എസിൽ നടന്നു"
english_title: "Plusonewelcomeday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214583/plusonewelcomeday"
published_at: "2024-06-24T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66794d6c48379_1000006553.jpg"
keywords: []
---

# കോർപ്പറേറ്റ്തല പ്ലസ് വൺ പ്രവേശനോത്സവം കൊളക്കാട് സാന്തോം എച്ച്.എസ്.എസിൽ നടന്നു

> **Lead Summary:** **കൊളക്കാട് : **സിംഫോണിയ -2024 -കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒന്നാം വർഷ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികളുടെ കോർപ്പറേറ്റ് തല പ്രവേശനോത്സവും. 2023-2024 വർഷത്തെ പ്ലസ് ടു കുട്ടികളുടെ വിജയോത്സവവും ,ഡോക് ററ്റ് നേടിയ Dr. റിൻസ് രാജു, Dr. ബിബിൻ ജോൺ, സ്കോളർഷിപ്പ് ജേതാവ് ഫെമി .ഇ ബെന്നി തുടങ്ങിയ പ്രതിഭകളുടെ ആദരിക്കൽ ചടങ്ങും സിംഫോണിയ -2024 നടന്നു.

## Article Content

**കൊളക്കാട് : **സിംഫോണിയ -2024 -കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒന്നാം വർഷ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികളുടെ കോർപ്പറേറ്റ് തല പ്രവേശനോത്സവും. 2023-2024 വർഷത്തെ പ്ലസ് ടു കുട്ടികളുടെ വിജയോത്സവവും ,ഡോക് ററ്റ് നേടിയ Dr. റിൻസ് രാജു, Dr. ബിബിൻ ജോൺ, സ്കോളർഷിപ്പ് ജേതാവ് ഫെമി .ഇ ബെന്നി തുടങ്ങിയ പ്രതിഭകളുടെ ആദരിക്കൽ ചടങ്ങും സിംഫോണിയ -2024 നടന്നു.

സ്ക്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സോളി ടീച്ചർ സ്വാഗതം ആശംസിക്കുകയും കോർപ്പറേറ്റ് മാനേജർ റവ ഫാ. മാത്യു ശാസ്താം പടവിൽ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ആൻ്റണി സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

പ്രസ്തുത യോഗത്തിൽ ശ്രീ ഷാജി മോൻ വി.ജെ. ശ്രീ.മാത്യു എൻ.വി., ശ്രീമതി ലാലി ജോസഫ്, തുടങ്ങിയ അധ്യാപകർ പ്രസംഗിക്കുകയും സ്റ്റാഫ് സെക്രട്ടറി ഫാ. ജോണി സെബാസ്റ്റ്യൻ നന്ദി പറയുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214583/plusonewelcomeday)