---
title: "ചൈനയെ കുറിച്ച് പറഞ്ഞതിൽ പിണറായിയുമായി അഭിപ്രായ ഭിന്നതയില്ല: എസ്.ആർ.പി"
english_title: "In talking about China"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21459/In-talking-about-China"
published_at: "2022-01-18T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e68ebd0182d_Picsart_22-01-18_15-25-12-772.jpg"
keywords: []
---

# ചൈനയെ കുറിച്ച് പറഞ്ഞതിൽ പിണറായിയുമായി അഭിപ്രായ ഭിന്നതയില്ല: എസ്.ആർ.പി

> **Lead Summary:**  കണ്ണൂർ: കോട്ടയം ജില്ലാ സമ്മേളന പൊതുയോഗത്തിൽ 'താൻ നടത്തിയ ചൈനീസ് പരാമർശത്തിൽ മുഖ്യമന്ത്രിയുമായി യാതൊരു അഭിപ്രായ വ്യത്യാസമില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയെ കുറിച്ച് എതിരഭിപ്രായം കൂടി പാർട്ടിക്കുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.തങ്ങൾ പറഞ്ഞത് ഒരേ അഭിപ്രായമാണെന്നും ഈക്കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും എസ്.ആർ.പി പറഞ്ഞു.

## Article Content

 കണ്ണൂർ: കോട്ടയം ജില്ലാ സമ്മേളന പൊതുയോഗത്തിൽ 'താൻ നടത്തിയ ചൈനീസ് പരാമർശത്തിൽ മുഖ്യമന്ത്രിയുമായി യാതൊരു അഭിപ്രായ വ്യത്യാസമില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയെ കുറിച്ച് എതിരഭിപ്രായം കൂടി പാർട്ടിക്കുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.തങ്ങൾ പറഞ്ഞത് ഒരേ അഭിപ്രായമാണെന്നും ഈക്കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും എസ്.ആർ.പി പറഞ്ഞു.

ലോകത്ത് അമേരിക്കയെ എതിർക്കാൻ ശക്തിയുള്ള രാജ്യമായി ചൈന മാറിയിരിക്കുകയാണ്. കൊവിഡ് പടർന്നു പിടിച്ചപ്പോൾ 142 രാജ്യങ്ങൾക്ക്‌ കൊവിഡ് വാക്സിൻ നൽകിയ രാജ്യമാണ് ചൈന.1979 ൽ കടക്കാരായ രാജ്യമായിരുന്ന ചൈന 2019 ൽ വികസിത രാജ്യങ്ങൾക്കു പോലും കടം നൽകുന്ന രാജ്യമായി ചൈന മാറിയിട്ടുണ്ട്.ഇന്ത്യാ-ചൈനാ അതിർത്തി പ്രശ്നം സംഘർഷത്തിലൂടെ പരിഹരിക്കാനാവില്ല. രണ്ടും ആണവശക്തികളാണ് ലോകത്തിലെ മൂന്നിലെന്നു വരുന്ന ജനസംഖ്യയാണ് ചൈനയിലും ഇന്ത്യയിലുമുള്ളത്. യുദ്ധം ഇരു രാജ്യങ്ങൾക്കും സർവ സംഹാരമുണ്ടാക്കും.

അമേരിക്ക ഇതിൽ സന്തോഷിക്കുകയാണ് ചെയ്യുകയെന്ന് എസ്.ആർ.പി പറഞ്ഞു. 2012 ലെ പാർട്ടി കോൺഗ്രസിലും ബംഗാളിലെ തോൽവിയെ കുറിച്ച് പാർട്ടി പലതവണ ചർച്ച ചെയ്തിട്ടുണ്ട്. ബംഗാളിൽ പാർട്ടിക്ക് സംഘടനാപരമായും ഭരണപരമായും വീഴ്ച്ചകൾ വന്നിട്ടുണ്ട്. എന്നാൻ കോൺഗ്രസുമായി നീക്കുപോക്കുകൾ ഇനി ബംഗാളിലുണ്ടാവില്ല. അവിടെ പാർട്ടി ശക്തി പ്രാപിച്ചു വരികയാണെന്നും എസ്.ആർ.പി പറഞ്ഞു. ഇന്ത്യയിലെ മറ്റു പ്രാദേശിക പാർട്ടികളുമായി ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.

തെലങ്കാന മുഖ്യമന്തിടി.ആർ.എസുമായി ഹൈദരബാദിൽ നടന്ന കേന്ദ്ര കമ്മിറ്റിയംഗത്തിനിടെ ദേശീയ തലത്തിൽ പുരോഗമന പ്രദേശിക സഖ്യകക്ഷി രൂപീകരണവുമായി ബന്ധപ്പെട്ട് ടി.ആർ.എസുമായി ചർച്ച നടത്തിയിട്ടുണ്ട്. ഹിന്ദു രാഷ്ട്രമെന്ന വാദം രാഹുൽ ഗാന്ധി തിരുത്താൻ സാധ്യതയില്ലെന്നും എസ്.ആർ.പി. പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21459/In-talking-about-China)