---
title: "തൊണ്ടിയിൽ സെൻ്റ് ജോൺസിൽ വായനക്കൂട്ടങ്ങൾ ഉദ്ഘാടനം ചെയ്തു"
english_title: "Stjohns"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214598/stjohns"
published_at: "2024-06-24T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66795b8f59694_1000006565.jpg"
keywords: []
---

# തൊണ്ടിയിൽ സെൻ്റ് ജോൺസിൽ വായനക്കൂട്ടങ്ങൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാവൂർ : **തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി.സ്കൂളിലെ വായനകൂട്ടം മുൻ ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരായ ജനാർദ്ദനൻ കെ.ജെ, ജെയ്സ് എം.ടി, എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ : **തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി.സ്കൂളിലെ വായനകൂട്ടം മുൻ ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരായ ജനാർദ്ദനൻ കെ.ജെ, ജെയ്സ് എം.ടി, എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

'കചടതപ' എന്ന പേരിൽ നടത്തുന്ന വായനാവാരാചരണത്തിൻ്റെ അഞ്ചാം ദിവസത്തെ പ്രവർത്തനമാണ് വായന കൂട്ട രൂപീകരണം. സ്കൂൾ വിദ്യാർത്ഥിനി എൽഗ എൽസ ജോർജിൻ്റെ ഭവനത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷതവഹിച്ചു.

പി.ടി.എ.പ്രതിനിധി അമ്പിളി വിനോയ്, കുന്നോത്ത് സെൻ്റ് ജോസഫ് ഹൈസ്കൂൾ അധ്യാപിക ജീന ജോർജ്, സ്കൂൾ അധ്യാപകരായ മേഴ്സി തോമസ്, ആഗ്നസ് കുര്യൻ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികളായ എൽഗ എൽസ ജോർജ്, ഫേബ മരിയ ജിനിൽ എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു.

ചടങ്ങിൽ സ്കൂൾ ലൈബ്രറിയിലേക്ക് മുൻ എ. ഇ. ഒ ജെയ്സ് എം.ടി നൽകിയ നൂറോളം പുസ്തകങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214598/stjohns)