---
title: "ഗുണ്ടാ പ്രവർത്തനം നടത്തുന്നവരെ  അടിച്ചമർത്തണം: കോടിയേരി ബാലകൃഷ്ണൻ "
english_title: "Goonda activity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21462/Goonda-activity"
published_at: "2022-01-18T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e696bed76df_Picsart_22-01-18_15-59-45-621.jpg"
keywords: []
---

# ഗുണ്ടാ പ്രവർത്തനം നടത്തുന്നവരെ  അടിച്ചമർത്തണം: കോടിയേരി ബാലകൃഷ്ണൻ 

> **Lead Summary:** ഗുണ്ടാ പ്രവർത്തനം നടത്തുന്നവരെ അടിച്ചമർത്തണമെന്നും സ്ഥിരമായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അമർച്ച ചെയ്യണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് നിലവിലെ നിയമം പോരേങ്കിൽ പുതിയ നിയമ നിർമ്മാണം നടത്തണം.

## Article Content

ഗുണ്ടാ പ്രവർത്തനം നടത്തുന്നവരെ അടിച്ചമർത്തണമെന്നും സ്ഥിരമായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അമർച്ച ചെയ്യണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് നിലവിലെ നിയമം പോരേങ്കിൽ പുതിയ നിയമ നിർമ്മാണം നടത്തണം.

നാട്ടിൽ ക്രമസമാധാനം തകർന്നു എന്നത് പ്രചരണം മാത്രമാണ്‌. ഇവിടെ പോലീസ് സംവിധാനം ശക്തമാണ്. കോട്ടയത്ത് നടന്ന കൊലപാതകമാണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്. അത് ഞെട്ടിക്കുന്നതാണ്. കോട്ടയത്തെ സംഭവത്തിൽ പോലീസ് ഗുണ്ടാ വകുപ്പിൽ അറസ്റ്റ് ചെയ്തയാളാണ് ഇപ്പോൾ കുറ്റകൃത്യം നടത്തിയത്. 

കോടതിയാണ് ആ വ്യക്തിക്ക് ജാമ്യം നൽകിയത്.  കാപ്പാ നിയമം ചുമത്തിയാൾക്കൊക്കെ ജാമ്യം നൽകുന്നത് കോടതിയുടെ പരിധിയിൽ വരുന്നതാണ്. ജനങ്ങളുടെ സ്വൈര്യ വിഹാരം തകർക്കാൻ ഗുണ്ടകളെ അനുവദിക്കില്ലെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21462/Goonda-activity)