---
title: "കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധക്ലബ്ബ് ഉദ്ഘാടനം ചെയ്തു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214634/kottiyoor"
published_at: "2024-06-24T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66798056cc7e0_IMG-20240624-WA0031.jpg"
keywords: []
---

# കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധക്ലബ്ബ് ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **കൊട്ടിയൂർ**: 2024-25 അധ്യയന വർഷത്തെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം പേരാവൂർ റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശിവദാസൻ പി. എസ്സ് നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് കുരുവിള അധ്യക്ഷത വഹിച്ചു.

## Article Content

 **കൊട്ടിയൂർ**: 2024-25 അധ്യയന വർഷത്തെ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം പേരാവൂർ റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശിവദാസൻ പി. എസ്സ് നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് കുരുവിള അധ്യക്ഷത വഹിച്ചു.

ക്ലബ് കോർഡിനേറ്റർ റോയ് ജോൺ സ്വാഗതവും ക്ലബ് പ്രസിഡൻ്റ് ആബിദ് അബ്ദുൾ മജീദ് നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശിവദാസൻ പി.എസ്സ് ലഹരി വിരുദ്ധസന്ദേശ ക്ലാസ്സ് നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214634/kottiyoor)