---
title: "സിപിഎം 23-ാം പാർടി കോൺഗ്രസ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് നിർവഹിച്ചു"
english_title: "Welcome Team Office Inauguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21465/Welcome-Team-Office-Inauguration"
published_at: "2022-01-18T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e69bf33c713_Picsart_22-01-18_16-21-47-200.jpg"
keywords: []
---

# സിപിഎം 23-ാം പാർടി കോൺഗ്രസ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് നിർവഹിച്ചു

> **Lead Summary:** സിപിഎം 23-ാം പാർടി കോൺഗ്രസ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് നിർവഹിച്ചു. കണ്ണൂർ കലക്ടറേറ്റിന് എതിർ വശത്തെ പഴയ വീറ്റ് ഹൗസ് ഹോട്ടൽ പ്രവർത്തിച്ച കെട്ടിടമാണ് സ്വാഗത സംഘം ഓഫീസായി പ്രവർത്തിക്കുക.

## Article Content

സിപിഎം 23-ാം പാർടി കോൺഗ്രസ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് നിർവഹിച്ചു. കണ്ണൂർ കലക്ടറേറ്റിന് എതിർ വശത്തെ പഴയ വീറ്റ് ഹൗസ് ഹോട്ടൽ പ്രവർത്തിച്ച കെട്ടിടമാണ് സ്വാഗത സംഘം ഓഫീസായി പ്രവർത്തിക്കുക.

കോവിഡ് വ്യാപനം രാജ്യത്ത് അസാമാന്യമായി വർധിക്കുന്നത് പാർട്ടി കോൺഗ്രസ്സിനെ അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വലിയ പണച്ചെലവ് ഉണ്ടാവുന്നതാണ് പാർട്ടി കോൺഗ്രസ്സ്.ആവശ്യമായ ഫണ്ട് കണ്ണൂരിൽ നിന്ന് തന്നെ കണ്ടെത്താനാണ് ശ്രമം. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ സഹായമില്ലാതെ വീട് കയറിയുള്ള ഫണ്ട് ശേഖരമാണ് തീരുമാനിച്ചിട്ടുള്ളത്.

ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ആദ്യമായി ആതിഥ്യം വഹിക്കുന്ന പാർട്ടി കോൺഗ്രസ്സ് ചരിത്ര സംഭവമാക്കാൻ പാർട്ടിയും പ്രവർത്തകരും തയ്യാറായിട്ടുണ്ടെന്നും അതിനായി എല്ലാവരും സഹകരിക്കണമെന്നും ഇ.പി. പറഞ്ഞു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു. എം.വി.ഗോവിന്ദൻ മാസ്റ്റർ, പി ജയരാജൻ, വി ശിവദാസൻ എം.പി, ടി വി രാജേഷ്, എ.എൻ ഷംസീർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21465/Welcome-Team-Office-Inauguration)