---
title: "പുരോഗമന കലാ സാഹിത്യ സംഘം യൂണിറ്റ് കൺവെൻഷനും ആദരായനവും നടന്നു "
english_title: "Progressive Art and Literature Society unit convention and felicitation were held "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214773/progressive-art-and-literature-society-unit-convention-and-felicitation-were-held"
published_at: "2024-06-25T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a5a1a0c534_WhatsApp_Image_2024-06-25_at_11.17.42.jpeg"
keywords: []
---

# പുരോഗമന കലാ സാഹിത്യ സംഘം യൂണിറ്റ് കൺവെൻഷനും ആദരായനവും നടന്നു 

> **Lead Summary:** പാനൂർ: പുരോഗമന കലാ സാഹിത്യ സംഘം പെരിങ്ങത്തൂർ നോർത്ത് യൂണിറ്റ് കൺവെൻഷൻ റെയിൻബോ എഡ്യൂപാർക്കിൽ വച്ചു നടന്നു. പാനൂർ മേഖല സെക്രട്ടറി ടി. ടി. കെ. ശശി ഉദ്ഘാടനം നിർവ്വഹിച്ചു. കെ. പി. അനന്ദൻ ആധ്യക്ഷത വഹിച്ചു.

## Article Content

പാനൂർ: പുരോഗമന കലാ സാഹിത്യ സംഘം പെരിങ്ങത്തൂർ നോർത്ത് യൂണിറ്റ് കൺവെൻഷൻ റെയിൻബോ എഡ്യൂപാർക്കിൽ വച്ചു നടന്നു. പാനൂർ മേഖല സെക്രട്ടറി ടി. ടി. കെ. ശശി ഉദ്ഘാടനം നിർവ്വഹിച്ചു. കെ. പി. അനന്ദൻ ആധ്യക്ഷത വഹിച്ചു.

സാഹിത്യ മേഖലയിലുള്ള കെ. പി. അനന്ദൻ, മുകുന്ദൻ പുലരി എന്നിവരെ പാലത്തായി രാമചന്ദ്രൻ ഷാൾ അണിയിച്ചു ആദരിച്ചു. ബിജോയ്‌ അണിയാരം, ദേവദാസ് മത്തത്, എം. സജീവൻ, ദിനേശൻ മാസ്റ്റർ, ശ്രീജ അവയാട്ട്, എ. ടി. കെ. സുരേഷ് എന്നിവർ സംസാരിച്ചു. പു. ക. സ. പെരിങ്ങത്തൂർ യൂണിറ്റ് സെക്രട്ടറി ആയി ബിജോയ്‌ അണിയാരത്തിനെ തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214773/progressive-art-and-literature-society-unit-convention-and-felicitation-were-held)