തിരുവനന്തപുരത്ത് കൊവിഡ് കുതിച്ചുയരുന്നു

തിരുവനന്തപുരത്ത് കൊവിഡ് കുതിച്ചുയരുന്നു
Jan 18, 2022 05:28 PM | By Niranjana

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് കുതിച്ചുയരുന്നു. തലസ്ഥാനജില്ലയില്‍ രണ്ടിലൊരാള്‍ക്ക് രോഗമുള്ള അവസ്ഥയിലാണ് കാര്യങ്ങളെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.


മാളുകളില്‍ എണ്ണം നിയന്ത്രിക്കുന്നതും വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി നാളെ ഉന്നതതലയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.


ഇതിനുപുറമേ തലസ്ഥാനത്തെ കോളേജുകളും അടയ്ക്കാന്‍ തീരുമാനിച്ചു. എം ജി കോളേജ്, ആള്‍ സെയിന്റ്സ് കേളോജ്, മാര്‍ ഇവാനിയോസ് കോളേജ് എന്നിവയാണ് അടയ്ക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ടൂര്‍ പോയി വന്നശേഷം നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളേജ് ഒമിക്രോണ്‍ ക്ലസ്റ്ററായിട്ടുണ്ട്.


സംസ്ഥാനത്ത് ആകെ 591 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 401 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേര്‍ക്കാണ് ആകെ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 19 പേരാണുള്ളത്.


സംസ്ഥാനത്ത് 63 പേര്‍ക്കാണ് ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം എട്ട്, മലപ്പുറം നാല്, ഇടുക്കി മൂന്ന്, പാലക്കാട് രണ്ട്, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന തമിഴ്‌നാട് സ്വദേശികളാണ്.

Covid cases increasing at Trivandram

Next TV

Related Stories
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; മത സ്പർദ വളർത്തുന്ന കുറ്റത്തിന്  പൊലീസ്  കേസെടുത്തു

May 24, 2022 06:06 AM

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; മത സ്പർദ വളർത്തുന്ന കുറ്റത്തിന് പൊലീസ് കേസെടുത്തു

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം മത സ്പർദ വളർത്തുന്ന കുറ്റത്തിന് പൊലീസ് കേസെടുത്തു...

Read More >>
ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

May 23, 2022 11:54 PM

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍...

Read More >>
കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

May 23, 2022 11:31 PM

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു ...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

May 23, 2022 11:25 PM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്...

Read More >>
ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

May 23, 2022 11:05 PM

ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി നാലു പേർ അറസ്റ്റിൽ...

Read More >>
ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

May 23, 2022 10:57 PM

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍...

Read More >>
Top Stories