---
title: "കോണ്‍ഗ്രസില്‍ കെ സുധാകരന്‍ വീരപരിവേഷത്തിന് ശ്രമിക്കുകയാണെന്ന് പി സി ചാക്കോ"
english_title: "K Sudhakaran for heroism in Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21485/K-Sudhakaran-for-heroism-in-Congress"
published_at: "2022-01-18T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e6b70d843a4_Picsart_22-01-18_18-17-34-611.jpg"
keywords: []
---

# കോണ്‍ഗ്രസില്‍ കെ സുധാകരന്‍ വീരപരിവേഷത്തിന് ശ്രമിക്കുകയാണെന്ന് പി സി ചാക്കോ

> **Lead Summary:** കണ്ണൂര്‍: കോണ്‍ഗ്രസില്‍ കെ സുധാകരന്‍ വീരപരിവേഷത്തിന് ശ്രമിക്കുകയാണെന്നും ഇതിനായി കൊലപാതകികളെ ന്യായീകരിക്കുകയും സംരക്ഷിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്യുകയാണെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ആരോപിച്ചു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ എന്‍ സി പി ജില്ലാ നേതൃ യോഗം ചൊവ്വാഴ്ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കണ്ണൂര്‍: കോണ്‍ഗ്രസില്‍ കെ സുധാകരന്‍ വീരപരിവേഷത്തിന് ശ്രമിക്കുകയാണെന്നും ഇതിനായി കൊലപാതകികളെ ന്യായീകരിക്കുകയും സംരക്ഷിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്യുകയാണെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ആരോപിച്ചു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ എന്‍ സി പി ജില്ലാ നേതൃ യോഗം ചൊവ്വാഴ്ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ പിടിച്ചു നില്‍ക്കാന്‍ കലാപത്തിന് ആഹ്വാനം ചെയ്ത് കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ ഡി സി സി ഓഫിസില്‍ പി രാമകൃഷ്ണനെ പോലെയുള്ള നേതാവിനെ ഒരു ദിവസം മുഴുവന്‍ പൊരി വെയിലത്ത് ഇരുത്തി വീര ശൂര പരാക്രമം നടത്തിയ ആളാണ് കെ സുധാകരനെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം പി മുരളി,കെ സുരേഷ്, വി വി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, വി സി വാമനന്‍, സി എച്ച് പ്രഭാകരന്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21485/K-Sudhakaran-for-heroism-in-Congress)