---
title: "പാലക്കാട്ടെ എ ശ്രീനിവാസന്‍ വധകേസില്‍ 17 പേര്‍ക്ക് ജാമ്യം"
english_title: " Sreenivasan Murder Case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214855/sreenivasan-murder-case"
published_at: "2024-06-25T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a9df7729a3_a_sreenivasan_murder.jpg"
keywords: []
---

# പാലക്കാട്ടെ എ ശ്രീനിവാസന്‍ വധകേസില്‍ 17 പേര്‍ക്ക് ജാമ്യം

> **Lead Summary:** കൊച്ചി: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 17 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 9 പ്രതികള്‍ ഒഴികെയുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. എന്‍ഐഎ അന്വേഷിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമായ 40ലേറെ പേരാണ് പ്രതികള്‍. കര്‍ശന ഉപാധികളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

## Article Content

കൊച്ചി: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 17 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 9 പ്രതികള്‍ ഒഴികെയുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. എന്‍ഐഎ അന്വേഷിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമായ 40ലേറെ പേരാണ് പ്രതികള്‍. കര്‍ശന ഉപാധികളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷിമൊഴികള്‍ മാത്രമാണ് ഇവര്‍ക്കെതിരെയുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214855/sreenivasan-murder-case)