---
title: "കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക പ്രഭാഷണവും ക്വിസ് മത്സരവും ഞായറാഴ്ച"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214877/kalpetta"
published_at: "2024-06-25T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ab2da93c9e_IMG-20240625-WA0024.jpg"
keywords: []
---

# കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക പ്രഭാഷണവും ക്വിസ് മത്സരവും ഞായറാഴ്ച

> **Lead Summary:** >  **കൽപ്പറ്റ**: മാതൃഭൂമി ലേഖകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന എം. കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ പതിനാലാം ചരമ വാർഷിക ദിനമായ ജൂൺ 30 ന് ഞായറാഴ്ച 2.30 ന് കൈനാട്ടി പദ്മപ്രഭ പൊതു ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എം. പി. വീരേന്ദ്രകുമാർ ഹാളിൽ, "മഹാത്മാ ഗാന്ധിയും ഇന്ത്യൻ ബഹുസ്വരതയും" എന്ന വിഷയത്തിൽ പ്രഭാഷണവും യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ക്വിസ്സ് മൽസരവും നടത്തും.

## Article Content

>  **കൽപ്പറ്റ**: മാതൃഭൂമി ലേഖകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന എം. കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ പതിനാലാം ചരമ വാർഷിക ദിനമായ ജൂൺ 30 ന് ഞായറാഴ്ച 2.30 ന് കൈനാട്ടി പദ്മപ്രഭ പൊതു ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എം. പി. വീരേന്ദ്രകുമാർ ഹാളിൽ, "മഹാത്മാ ഗാന്ധിയും ഇന്ത്യൻ ബഹുസ്വരതയും" എന്ന വിഷയത്തിൽ പ്രഭാഷണവും യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ക്വിസ്സ് മൽസരവും നടത്തും.

ഗാന്ധിജിയുടെ ജീവ ചരിത്രം, പ്രഭാഷണത്തിലെ ആശയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ആയിരിക്കും ക്വിസ്. എസ്.കെ. എം.ജെ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ കെ. ഷാജി നമ്പൂതിരി പ്രഭാഷണം നടത്തും.കരിങ്കുറ്റി ഹൈസ്കൂൾ അധ്യാപകൻ എൻ. കെ. ഹരീഷ് കുമാർ ക്വിസ് നയിക്കും .ഇരു വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് കുഞ്ഞി നാരായണീയം ഫാമിലി ഗ്രൂപ്പ് ഏർപ്പെടുത്തിയ ക്യാഷ് അവാർഡും പ്രോൽസാഹന സമ്മാനങ്ങളും നൽകും. ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വെച്ചെഴുതാനുള്ള പാഡ് കൊണ്ട് വരേണ്ടതാണ്. റജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 9633760063.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214877/kalpetta)