---
title: "സംസ്ഥാനത്തിന്റെ സർവ്വ നാശത്തിന്റെ കാരണഭൂതനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുകയാണ്:പി കെ കൃഷ്ണദാസ് "
english_title: "Of total destruction of the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21493/Of-total-destruction-of-the-state"
published_at: "2022-01-18T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e6c453af407_Picsart_22-01-18_19-13-54-598.jpg"
keywords: []
---

# സംസ്ഥാനത്തിന്റെ സർവ്വ നാശത്തിന്റെ കാരണഭൂതനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുകയാണ്:പി കെ കൃഷ്ണദാസ് 

> **Lead Summary:** സംസ്ഥാനത്തിന്റെ സർവ്വ നാശത്തിന്റെ കാരണഭൂതനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുകയാണ് കെ റെയിലിനെതിരെയുള്ള സമരത്തെ വിലക്ക് വാങ്ങാൻ മാർക്സിസ്റ്റ്‌ പാർട്ടിയും സർക്കാരും ശ്രമിക്കുന്നു. കൂടുതൽ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിക്കുന്നു പണം കൊടുത് എല്ലാം വാങ്ങാമെന്ന കോർപറേറ്റ് സമീപനമാണ് സിപിഎമിന്റേത്. 

## Article Content

സംസ്ഥാനത്തിന്റെ സർവ്വ നാശത്തിന്റെ കാരണഭൂതനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുകയാണ് കെ റെയിലിനെതിരെയുള്ള സമരത്തെ വിലക്ക് വാങ്ങാൻ മാർക്സിസ്റ്റ്‌ പാർട്ടിയും സർക്കാരും ശ്രമിക്കുന്നു. കൂടുതൽ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിക്കുന്നു പണം കൊടുത് എല്ലാം വാങ്ങാമെന്ന കോർപറേറ്റ് സമീപനമാണ് സിപിഎമിന്റേത്. 

സിപിഎം ഒരു മുതലാളിത്ത പാർട്ടി ആണ്.  യുക്തിസഹമായ രീതിയിലല്ല ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്. ഒരു ബദൽ റെയിൽ പാതയാണ് സംസ്ഥാനത്തിന് ആവശ്യം കാസർകോട് -തിരുവനന്തപുരം ഗോൾഡൻ ലൈനിനെ കുറിച്ച് സർക്കാർ ചിന്തിക്കണം.  നിലവിലെ പാതക്ക് സമാന്തരമായി പാത നിർമ്മിച്ചാൽ കുടിയിറക്കപ്പെടേണ്ടവരുടെ എണ്ണം കുറയും സർക്കാർ ഈ പദ്ധതിയിൽ നിന്ന് പിന്മാറണം. 

ബദൽ പദ്ധതിയെക്കുറിച് ആലോചിക്കണം. കെ റെയിലിനു ഇതുവരെ കേന്ദ്ര സർക്കാരോ റെയിൽവേ മന്ത്രാലയമോ അനുമതി കൊടുത്തിട്ടില്ല.  അനുമതി വേണ്ടാത്ത കാര്യങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തുന്നത്.  പഠനങ്ങൾക്ക് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21493/Of-total-destruction-of-the-state)