സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Jun 26, 2024 11:18 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യതയുണ്ട് .

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.


Rain

Next TV

Related Stories
പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ

Sep 28, 2024 08:56 PM

പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ

പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ ...

Read More >>
'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ

Sep 28, 2024 07:55 PM

'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ

'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ...

Read More >>
പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

Sep 28, 2024 06:49 PM

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ...

Read More >>
'ഹുബ്ബു റസൂൽ'  ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

Sep 28, 2024 06:31 PM

'ഹുബ്ബു റസൂൽ' ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

'ഹുബ്ബു റസൂൽ' ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം...

Read More >>
കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

Sep 28, 2024 04:23 PM

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു...

Read More >>
മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

Sep 28, 2024 03:55 PM

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന്...

Read More >>
Top Stories










News Roundup