ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനം  നടന്നു
Jun 26, 2024 03:01 PM | By Remya Raveendran

കേളകം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും വാർഡ് തല അഗ്രോ ക്ലിനിക്കുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുനിത വാത്യാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീ സജീവൻ പാലുമി ,ശ്രീമതി പ്രീത ,ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷിജി സുരേന്ദ്രൻ തുടങ്ങിയവർ  പങ്കെടുത്തു.

ഞാറ്റുവേല ചന്തയുടെ ഭാഗമായി കർഷകർ ഉത്പാദിപ്പിച്ച പാരമ്പര്യവിത്തിനങ്ങളായ കാർക്കൂന്തൽ പയർ ,കൊളത്താടപയർ, തടിയൻ കോവൽ എന്നിവയുടെ പ്രദർശനവും വിതരണവും നടത്തി.

കർഷകർക്ക് സൗജന്യമായി പച്ചക്കറി വിത്ത് വിതരണം ചെയ്തു.ചടങ്ങിൽ കൃഷി ശ്രീ വീക്കിലി മാർക്കറ്റിൻ്റെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ, ചെണ്ടുമല്ലി തൈകൾ കർഷകർക്ക് വിൽപന നടത്തി.കരനെൽ കൃഷിയുടെ ഭാഗമായി നെൽവിത്തും ഫലവൃക്ഷത്തൈകളും തെങ്ങിൻ തൈകളും ഞാറ്റുവേലയുടെ ഭാഗമായി കർഷകർക്ക് നൽകി.

കേരള കർഷകൻ അംഗത്വവാരാചരണത്തിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ വച്ച് നിർവഹിച്ചു.ബിപികെപി പ്രവർത്തകർ, കൃഷികൂട്ടങ്ങളുടെ കൺവീനർമാർ ,കൃഷി ഓഫീസർ കെ ജി സുനിൽ, കൃഷി അസിസ്റ്റൻറ് മാരായ ശ്രീ അഷറഫ് വലിയ പീടികയിൽ, ശ്രീ പ്രണവ് ദാസ് T എന്നിവർ പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചു.

വാർഡു തല കൺവീനർമാരുടെ പ്രതിനിധിയായി ശ്രീ സി ആർ മോഹനൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Njattuvellachantha

Next TV

Related Stories
പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ

Sep 28, 2024 08:56 PM

പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ

പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ ...

Read More >>
'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ

Sep 28, 2024 07:55 PM

'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ

'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ...

Read More >>
പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

Sep 28, 2024 06:49 PM

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ...

Read More >>
'ഹുബ്ബു റസൂൽ'  ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

Sep 28, 2024 06:31 PM

'ഹുബ്ബു റസൂൽ' ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

'ഹുബ്ബു റസൂൽ' ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം...

Read More >>
കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

Sep 28, 2024 04:23 PM

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു...

Read More >>
മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

Sep 28, 2024 03:55 PM

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന്...

Read More >>
Top Stories










News Roundup