അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി

അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി
Jun 26, 2024 03:13 PM | By Remya Raveendran

 പേരാവൂർ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് ഇന്ത്യൻ നിർമിത വിദേശ മദ്യം വില്പന നടത്തിയയാളെ പേരാവൂർ എക്‌സൈസ് പിടികൂടി കേസ് രജിസ്റ്റർ ചെയ്തു. അടക്കാത്തോട് സ്വദേശി പയ്യംപള്ളിൽ വീട്ടിൽ ജോർജുകുട്ടി (60/24) ആണ് പേരാവൂർ എക്‌സൈസിന്റെ പിടിയിൽ ആയത്.

അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നതായി ലഭിച്ച പരാതിയെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. മുൻപും നിരവധി അബ്കാരി, കോട്പ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാളുടെ പേരിൽ അനധികൃതമായി മാഹിമദ്യം കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിലെ വിചാരണ നടന്നു വരവെയാണ് വീണ്ടും മദ്യവില്പനക്കിടെ പിടിയിലാകുന്നത്.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ഡ്രൈഡേയുടെ ഭാഗമായി മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മദ്യവില്പന നടത്താനുള്ള പ്രതിയുടെ നീക്കത്തിനാണ് എക്സൈസ് സംഘം ബുധനാഴ്ച രാവിലെ നടത്തിയ റെയിഡിലൂടെ തടയിട്ടത്. ഇയാളുടെ പക്കൽനിന്നും 3.500 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 600 രൂപയും പിടിച്ചെടുത്തു.

തുടർനടപടികൾക്കായി ഇയാളെ കൂത്തുപറമ്പ് ജെഎഫ്സിഎം കോടതി മുൻപാകെ ഹാജരാക്കി.

എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ സി എം ജയിംസിൻ്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ ഗ്രേഡ് പ്രിവന്റിവ്‌ ഓഫീസർമാരായ ബാബുമോൻ ഫ്രാൻസിസ്, കെ കെ ബിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി എസ് ശിവദാസൻ, മുനീർ എം ബി, എക്സൈസ് ഡ്രൈവർ ധനീഷ് സി എന്നിവർ പങ്കെടുത്തു.

Antydrugdycase

Next TV

Related Stories
പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ

Sep 28, 2024 08:56 PM

പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ

പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ ...

Read More >>
'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ

Sep 28, 2024 07:55 PM

'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ

'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ...

Read More >>
പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

Sep 28, 2024 06:49 PM

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ...

Read More >>
'ഹുബ്ബു റസൂൽ'  ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

Sep 28, 2024 06:31 PM

'ഹുബ്ബു റസൂൽ' ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

'ഹുബ്ബു റസൂൽ' ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം...

Read More >>
കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

Sep 28, 2024 04:23 PM

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു...

Read More >>
മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

Sep 28, 2024 03:55 PM

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന്...

Read More >>
Top Stories










News Roundup