---
title: "കണിച്ചാർ ഡോ. പൽപ്പൂ മെമ്മോറിയൽ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു "
english_title: "Palpumemmoriyalschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215135/palpumemmoriyalschool"
published_at: "2024-06-26T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667beeacd669d_1000007098.jpg"
keywords: []
---

# കണിച്ചാർ ഡോ. പൽപ്പൂ മെമ്മോറിയൽ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു 

> **Lead Summary:**  **കണിച്ചാർ : **ഡോ. പൽപ്പൂ മെമ്മോറിയൽ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു . 

## Article Content

 **കണിച്ചാർ : **ഡോ. പൽപ്പൂ മെമ്മോറിയൽ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു . 

പി.ടി.എ പ്രസിഡണ്ട് ശ്രീ.ഷിജു ഇ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല എം.എൻ സ്വാഗതം ആശംസിച്ചു. റിട്ടയേർഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ.സജീവൻ എൻ.പി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.

> തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം ലഹരി വിരുദ്ധ സന്ദേശം, "ലഹരിക്കെതിരെ ഞങ്ങളും" തങ്ങളുടെ വിരലടയാളം പതിപ്പിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി.ആതിര ടി കൃതജ്ഞത രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215135/palpumemmoriyalschool)