---
title: "ചെട്ടിയാംപറമ്പ ഗവ. യു. പി സ്കൂളിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു"
english_title: "Chettiyamparambaschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215143/chettiyamparambaschool"
published_at: "2024-06-26T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bf65fca920_1000007120.jpg"
keywords: []
---

# ചെട്ടിയാംപറമ്പ ഗവ. യു. പി സ്കൂളിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു

> **Lead Summary:** **ചെട്ടിയാംപറമ്പ : **ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ജൂൺ 26 ലോക ലഹരിവിരുദ്ധദിനം ആചരിച്ചു. രാവിലെ പ്രത്യേക അസബ്ലിയോടെ സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശ പരിപാടികൾ ആരംഭിച്ചു.

## Article Content

**ചെട്ടിയാംപറമ്പ : **ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ജൂൺ 26 ലോക ലഹരിവിരുദ്ധദിനം ആചരിച്ചു. രാവിലെ പ്രത്യേക അസബ്ലിയോടെ സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശ പരിപാടികൾ ആരംഭിച്ചു.

കുട്ടികൾക്കുള്ള സന്ദേശം നൽകാൻ കേളകം പോലീസ് സ്റ്റേഷനിലെ സബ്. ഇൻസ്‌പെക്ടർ ശ്രീ. രമേശൻ സർ എത്തിയിരുന്നു. ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ. ഗിരീഷ് കുമാർ സ്വാഗതം ആശംസിച്ചു. പി. ടി. എ. പ്രസിഡന്റ്‌ ശ്രീ. ഷാജി ജോർജ്ജ് അധ്യക്ഷതവഹിച്ചു.

കുട്ടികൾക്ക് വേണ്ടിയുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ കുമാരി. ലിസ്സ്മരിയ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുമാരി. അലന്റീന മേരി ബിനോയ് ലഹരിവിരുദ്ധ പ്രസംഗം അവതരിപ്പിച്ചു.

സീനിയർ അദ്ധ്യാപിക ശ്രീമതി. വിജയശ്രീ ടീച്ചർ ആശംസകൾ അർപ്പിച്ചു. ശിവേഷ് മാധവൻ ചടങ്ങിന് നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളും അദ്യാപകരും ചേർന്ന് ലഹരിവിരുദ്ധ ഗാനാലാപനം നടത്തി. ലഹരി ഇനി നമുക്ക് വേണ്ട അത് ആപത്താണെന്ന തിരിച്ചറിവോടെ ലഹരിവിരുദ്ധ ചങ്ങല നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215143/chettiyamparambaschool)