---
title: "ലഹരി വിരുദ്ധ ദിനം ആചരിച്ചു"
english_title: "Kolakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215175/kolakkad"
published_at: "2024-06-26T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c1416c9e12_IMG-20240626-WA0033.jpg"
keywords: []
---

# ലഹരി വിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** **കൊളക്കാട്**: സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വ്യത്യസ്‌ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

## Article Content

**കൊളക്കാട്**: സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വ്യത്യസ്‌ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് നടത്തിയും ADSU, NCC, SPC, JRC സംഘടനകളുടെ നേതൃത്വത്തിൽ ക്ലാസ്സുകളിൽ ലഹരിക്കെതിരെ സന്ദേശം നൽകിയും, ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തിയും പ്രതിജ്ഞ ചൊല്ലിയും സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിക്കുകയും കുട്ടികളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215175/kolakkad)