---
title: "അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215188/kelakam"
published_at: "2024-06-26T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c22b956708_IMG-20240626-WA0065.jpg"
keywords: []
---

# അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണം

> **Lead Summary:**  **കേളകം**: എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ അന്തർദേശീയ ലഹരി വിമുക്ത ദിനം ആചരിച്ചു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് സംഘടിപ്പിച്ചു.

## Article Content

 **കേളകം**: എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ അന്തർദേശീയ ലഹരി വിമുക്ത ദിനം ആചരിച്ചു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഫ്ലാഷ് മോബും നടത്തി. ലഹരി വിമുക്ത ക്ലബ് പ്രസിഡണ്ട് ജെറോം കെ ഷാജു വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ ടി.വി ജോണി ലഹരി വിരുദ്ധ സന്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215188/kelakam)