---
title: "ലഹരിവിരുദ്ധ മോക് പാർലമെൻ്റ് നടത്തി"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215195/manathana"
published_at: "2024-06-26T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c2808ad362_IMG-20240626-WA0036.jpg"
keywords: []
---

# ലഹരിവിരുദ്ധ മോക് പാർലമെൻ്റ് നടത്തി

> **Lead Summary:** **മണത്തണ**: മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ മോഡൽ പാർലമെന്റ് സംഘടിപ്പിച്ചു.

## Article Content

**മണത്തണ**: മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ മോഡൽ പാർലമെന്റ് സംഘടിപ്പിച്ചു.

സ്വാതിക തിലക് 'സബ്സ്റ്റൻസ് അബ്യൂസ് ഫ്രീ എൻവിയോൺമെന്റ് 2024' ബിൽ അവതരിപ്പിച്ചു. ഡെൽന ഫസൽ, ദിയ റിയ ഫാത്തിമ, സന്മയ ഗായത്രി ഗോകുൽ, ദേവനന്ദ രാജ് എന്നീ കുട്ടികൾ വിവിധ മന്ത്രിമാരെ പ്രതിനിധീകരിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി കെ വി, സ്കൂൾ കൗൺസിലർ ദിവ്യ പി, ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ ഷജോദ് പി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215195/manathana)